കോഴിക്കോട്ട് സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; എട്ട് പേര്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്ട്: സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് പുതിയാപ്പയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നെത്തിയ വിനോദ യാത്രാ സംഘമാണ് അപകടത്തില്‍ പെട്ടത്. 43 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ എട്ടുകുട്ടികളുടെ നില ഗുരുതരമാണ്.

വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.   കണ്ണൂര്‍ പയ്യന്നൂരിലെ ഷേണായീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് വിനോദ യാത്രയ്‌ക്കായി കോഴിക്കോട് എത്തിയവരാണെന്നാണ് പ്രാഥമിക വിവരം. ബീച്ചിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പരിസരത്തെ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബസിന്റെ മുന്‍ഭാഗത്ത് ഇരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കാര്യമായി പരുക്കേറ്റത്. ബസ് ഇടിച്ചുകയറിയ വീട്ടിലുണ്ടായിരുന്ന ഒരു ഗര്‍ഭിണിക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top