കലിപ്പടങ്ങാതെ ആരാധകര്‍, മെെ സ്റ്റോറിയിലെ പാര്‍വതി-പൃഥ്വി ഗാനത്തിന് ഒരു ലക്ഷം ഡിസ്‌ലൈക്കുകള്‍

പാര്‍വതി- പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്‌റ്റോറിയിലെ ഗാനത്തിനെതിരെയുളള ആരാധകരുടെ പ്രതിഷേധം ദിനം പ്രതി കൂടുകയാണ്. ചിത്രത്തില്‍ പൃഥ്വിയും പാര്‍വതിയും അഭിനയിക്കുന്ന പതുങ്ങി പതുങ്ങി എന്ന ഗാനരംഗത്തിന് ഡിസ്‌ലൈക്ക് ചെയ്താണ് ആരാധകരുടെ പ്രതിഷേധം. ഇഷ്ടമായില്ല എന്ന അര്‍ത്ഥത്തില്‍ യൂട്യൂബില്‍ ഈ പാട്ടിന് പ്രേക്ഷകര്‍ നല്‍കിയ ഡിസ്‌ലൈക്കുകളുടെ എണ്ണം ഒരു ലക്ഷമായി.

മലയാളത്തില്‍ ഇതിന് മുന്‍പ് ഒരു ഗാനവും ഇത്രയധികം ഡിസ് ലൈക്കുകള്‍ വാങ്ങികൂട്ടിയിട്ടില്ല. നടി പാര്‍വതി മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ആരാധകരുടെ പ്രതിഷേധത്തിന് പ്രധാന കാരണം. ഗാനത്തിലെ അഭിനേതാക്കളുടെ ഡാന്‍സും ലുക്കുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ്. ഗാനരംഗത്തെ പരിഹസിച്ചുകൊണ്ട്  നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് നവാഗതയായ റോഷ്‌നി ദിവാകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറി. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം എഴുതിയത് ഹരിനാരായണനാണ്. ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top