‘എല്ലാവരും തനിനിറം കാണിക്കുന്നു, പോപ്പ്കോണ്‍ കൊറിച്ചുകൊണ്ട് ഞാന്‍ എല്ലാം കണ്ടിരിക്കുന്നു’; വിവാദങ്ങളില്‍ പ്രതികരണവുമായി പാര്‍വതി 

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടി പാര്‍വതി രംഗത്ത്. ജീവിച്ചിരിക്കാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ സമയമാണിത്, എല്ലാവരും തനി നിറം കാണിക്കുന്നു ഈ സമയം പോപ്പ് കോണ്‍ കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണെന്നും പാര്‍വതി ട്വീറ്ററില്‍ കുറിച്ചു.

കഴിഞ്ഞ കുറിച്ചിടയായി മമ്മൂട്ടിയും കസബയും പാര്‍വതിയുമെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പാര്‍വതിയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് താരത്തിന്റെ പ്രതികരണം. പാര്‍വതിയും പ്രഥ്വിരാജും പ്രധാന വേഷത്തിലെത്തിയ മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ ഗാനത്തിനെതിരെയും സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഗാനത്തിന് ഡിസ്‌ലൈക്കുകള്‍ നല്‍കികൊണ്ടാണ് ആരാധകര്‍ പാര്‍വതിയോടുള്ള പ്രതിഷേധം കാണിച്ചത്.

അതേസമയം കസബ വിവാദത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് കൂടി രംഗത്തെത്തിയതോടെ വിവാദം ഒന്നുകൂടി കൊഴുത്തു. മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം ഡബ്ല്യുസിസി ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്യുകയും വിഷയം കൂടുതല്‍ വിവാദമായപ്പോള്‍ ഡബ്ല്യുസിസി തന്നെ ലേഖനം പിന്‍വലിക്കുകയും ചെയ്തിരുന്നു.   ഡെയ്‌ലിഒ എന്ന ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ വന്ന ലേഖനമാണ് ഡബ്ല്യുസിസി ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയും പിന്നീട്  പിന്‍വലിക്കുകയും ചെയ്തത്.

മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം ഡബ്ല്യുസിസി ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തതോടെ ഇതിനെതിരെയായി അടുത്ത ആക്രമണം. ഡബ്ല്യുസിസിയുടെ പേജിന്റെ റേറ്റിംഗ് കുറച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതിഷേധം അറിയിച്ചത്. അഞ്ചിന് മുകളില്‍ റേറ്റിംഗ് ഉണ്ടായിരുന്നു ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജ് മണിക്കൂറുകള്‍ കൊണ്ടാണ് 2.2 റേറ്റിംഗിലേക്ക് താണത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top