ഒടുവില്‍ തരൂരിനും ഇംഗ്ലീഷില്‍ തെറ്റുപറ്റി, തിരുത്തിയത് മറ്റൊരു പ്രശസ്തന്‍; പാഠം പഠിച്ചെന്ന് എംപി

ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ട്വീറ്റുകള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ട്വീറ്റുകളിലെ അനിതരസാധാരണമായ ഇംഗ്ലീഷ് പ്രയോഗങ്ങളാണ് പലപ്പോഴും ശ്രദ്ധനേടുന്നത്. അങ്ങനെ തരൂരിന്റെ ഏറ്റവും ഒടുവിലത്തെ ട്വീറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തവണ ഇംഗ്ലീഷ് പ്രയോഗിച്ചപ്പോഴുണ്ടായ തെറ്റാണ് വാര്‍ത്തയായത് എന്നുമാത്രം.

പുതുവത്സരദിനത്തില്‍ ശശി തരൂരിന്റെ ഫെയ്‌സ്ബുക്ക് ലൈവ് ഉണ്ടായിരുന്നു. ഇതിന് 20,000 ത്തിലേറെ പ്രേക്ഷകരും ഉണ്ടായിരുന്നു. ഇതില്‍ നന്ദി പറഞ്ഞ് തരൂര്‍ ഇട്ട ട്വീറ്റിലാണ് വ്യാകരണപ്പിശക് സംഭവിച്ചത്. ട്വീറ്റ് ഇങ്ങനെ

ട്വീറ്റിലെ തെറ്റ് കണ്ടെത്തി ഉടന്‍ തന്നെ ചിലര്‍ രംഗത്തെത്തി. എഴുത്തുകാരന്‍ സുഹേല്‍ സേത്ത് ആയിരുന്നു അതില്‍ പ്രമുഖന്‍. പിന്നാലെ മറ്റ് പലരും തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഉടന്‍ തന്നെ തരൂരിന്റെ മറുപടിയും വന്നു. തെറ്റില്‍ നിന്ന് താന്‍ പാഠം പഠിച്ചെന്നായിരുന്നു തരൂരിന്റെ മറുപടി. തെരക്കിനിടയില്‍ സംഭവിച്ച തെറ്റാണെന്നും ട്വീറ്റ് ബട്ടണ്‍ അമര്‍ത്തുന്നതിന് മുന്‍പ് അത് പരിശോധിക്കണമെന്ന പാഠം താന്‍ പഠിച്ചെന്നും തരൂര്‍ പറഞ്ഞു.

അടുത്തിടെ തരൂര്‍ ട്വീറ്റിലൂടെ പുറത്തുവിട്ട ചില വാക്കുകളുടെ അര്‍ത്ഥം തേടി പരക്കംപാച്ചിലായിരുന്നു ട്വിറ്റര്‍ ഉപയോക്താക്കള്‍. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച farrago എന്ന വാക്കായിരുന്നു ഇതില്‍ ആദ്യത്തേത്. തന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനല്‍ തനിക്കെതിരെ അപവാദപ്രചരണം നടത്തിയപ്പോഴുള്ള പ്രതികരണത്തിലായിരുന്നു ഈ വാക്ക് പ്രയോഗിച്ചത്. പിന്നീട് കഴിഞ്ഞ വര്‍ഷം അവസാനം തരൂരിന്റെ ഒരു ട്വീറ്റില്‍ വന്ന rodomontade എന്ന വാക്കും അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിനെ ശരിക്കും ബുദ്ധിമുട്ടിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top