പാടിയും നുണഞ്ഞും സ്‌നേഹകൂട്ടായ്മ തീര്‍ക്കാന്‍ തളങ്കര പടിഞ്ഞാറില്‍ ടീ ആന്റ് ടോക്ക് ജങ്ഷന്‍

കാസര്‍ഗോഡ് : ഓര്‍മ്മകളില്‍ മധുരം കിനിയുന്ന പഴയകാല പാട്ടുകളും നാട്ടുവര്‍ത്തമാനങ്ങളുമായി പ്രഭാതങ്ങളേയും സന്ധ്യാനേരങ്ങളേയും സ്‌നേഹ സൗഹൃദ കൂട്ടായ്മകൊണ്ട് സജീവമാക്കാന്‍ തളങ്കര പടിഞ്ഞാറില്‍ ടീ ആന്റ് ടോക്ക് ജങ്ഷന്‍ ഒരുക്കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പ്രകൃതിരമണീയത ആസ്വദിച്ച് പഴയകാലത്തെ കല്ല്യാണ പാട്ടുകളും പ്രവാചകനെ പുകഴ്ത്തുന്ന പാട്ടുകളുമായി ഒത്തുകൂടുക എന്ന ലക്ഷ്യത്തോടെയാണ് തളങ്കര പടിഞ്ഞാര്‍ തീരത്ത് ടീ ആന്റ് ടോക്ക് ജങ്ഷന്‍ ഒരുക്കിയത്. ഒപ്പം തളങ്കര പടിഞ്ഞാര്‍ പ്രദേശത്തിന്റെ വികസന കാര്യങ്ങളും ചര്‍ച്ച ചെയ്യും. പടിഞ്ഞാറില്‍ തകര്‍ന്നുകിടക്കുന്ന പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിച്ച് തീരദേശം മനോഹരമാക്കുന്നതിന് ടൂറിസം വകുപ്പിന്റെ സഹായം അഭ്യര്‍ത്ഥിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.

മനോഹരമായ കോര്‍ണിഷ് നിര്‍മ്മിക്കാന്‍ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യു.എ.ഇ കെ.ടി.പി.ജെ ജനറല്‍ സെക്രട്ടറി ബഷീര്‍ കല, ട്രഷറര്‍ ഹാഷിം വെല്‍ഫിറ്റ്, യാസീന്‍ അബ്ദുല്ല, ജാബിര്‍ പടിഞ്ഞാര്‍, ഷാഫി മസ്‌ക്കത്ത്, കെ.എം അബ്ദുല്ല, നാസര്‍ പടിഞ്ഞാര്‍, അഷ്ഫാക്കലി, സുബൈര്‍ പടിഞ്ഞാര്‍, ഇബ്രാഹിം എ.എം, മുഹമ്മദ് കുഞ്ഞി, ഹംസ, സിദ്ദീഖ് ഫെന്‍സി, റഫീഖ്, ഉസ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫൈസല്‍ പടിഞ്ഞാര്‍ സ്വാഗതവും സിദ്ദീഖ് പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

വെല്‍ഫിറ്റ് ഫൗണ്ടേഷനാണ് ടി ആന്റ് ടോക്ക് ജംഗ്ഷന്‍ നിര്‍മ്മിച്ചത്. തുടര്‍ന്ന് അതിഥികളെ ആനയിച്ച് ഫൈബര്‍ ബോട്ടില്‍ സവാരിയും നടത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top