പുതുവര്‍ഷത്തിന്റെ ആദ്യമണിക്കൂറില്‍ പണി മുടക്കി വാട്ട്‌സാപ്പ്; വാട്ട്‌സാപ്പിനെ ട്രോളി ട്വീറ്റുകളുടെ ചാകര

പ്രിയപ്പെട്ടവര്‍ക്ക് പുതുവത്സരാശംസകള്‍ കൈമാറാന്‍ 12 മണിയാകാന്‍ കാത്തിരുന്നവരെ നിരാശ്ശപ്പെടുത്തിക്കൊണ്ടാണ് ഇന്നലെ വാട്ട്‌സാപ്പ് ഓര്‍ക്കാപ്പുറത്ത് പണിമുടക്കിയത്. കാത്തുകാത്തിരുന്ന് 12മണികഴിഞ്ഞ് അടുത്ത സെക്കന്റില്‍ സന്ദേശം അയച്ചവര്‍ക്ക് മെസേജ് സെന്‍ഡാകുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.

2018 ജനുവരി ഒന്നിന്റെ ആദ്യ ഒരു മണിക്കൂറാണ് വാട്ട്‌സാപ്പ് പണിമുടക്കിയത്. സ്വന്തം ഫോണിന്റെ കുഴപ്പമാണെന്ന് കരുതിയ പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും ഓണ്‍ ചെയ്തുനോക്കി. നെറ്റ് ഓഫ് ചെയ്ത് വീണ്ടും ഓണ്‍ ചെയ്തു. എന്നിട്ടും ഫലമില്ലാതായപ്പോഴാണ് പലരും മറ്റ് സോഷ്യല്‍മീഡിയയില്‍ കയറി വിവരം തിരക്കിയത്.

അപ്പോഴേക്കും പുതുവര്‍ഷത്തില്‍ ആദ്യമണിക്കൂര്‍ തന്നെ പണിമുടക്കിയ വാട്ട്‌സാപ്പിനെ ട്രോളിക്കൊണ്ടുള്ള സന്ദേശങ്ങള്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വൈറലായിത്തുടങ്ങിയിരുന്നു. വിവിധ രാജ്യങ്ങളിലെ കോടിക്കണക്കിനാളുകളാണ് സന്ദേശങ്ങളയക്കാനാകാതെ ബുദ്ധിമുട്ടിയത്. സാങ്കേതിക തകരാറുകള്‍ കാരണം ഒരു മണിക്കൂറാണ് വൊട്ട്‌സാപ്പ് പണി മുടക്കിയത്. പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തകരാറുകള്‍ പരിഹരിച്ചു.

സമയത്ത് സന്ദേശമയക്കാന്‍ സാധിക്കാത്തവരൊക്കെ ട്വിറ്ററില്‍ വാട്ട്‌സാപ്പിനെ ട്രോളിയാണ് സമാധാനിച്ചത്. രസകരമായ ട്വീറ്റുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. എന്തായാലും പുതുവര്‍ഷത്തില്‍ ഏറ്റവുമാദ്യം ട്രോളുകള്‍ക്കിരയായെന്ന ബഹുമതി വാട്ട്‌സാപ്പിന് തന്നെ.

രസകരമായ ട്വീറ്റുകളില്‍ ചിലത്:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top