ഗുജറാത്ത് മന്ത്രിസഭയില്‍ തുടക്കത്തിലേ തമ്മിലടി; ആഭ്യന്തരം ആവശ്യപ്പെട്ട് നിഥിന്‍ പട്ടേല്‍; വിട്ടുകൊടുക്കില്ലെന്ന് വിജയ് രൂപാണി

വിജയ് രൂപാണി

ഗുജറാത്തില്‍ വലിയ ഉത്സവ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ബിജെപി മന്ത്രിസഭ വീണ്ടും ഭരണമേറ്റെടുത്തത്. എന്നാല്‍ വകുപ്പ് വിഭജനത്തിലെ പ്രശ്‌നങ്ങള്‍ തുടക്കത്തിലേ മന്ത്രിസഭയെ അലട്ടുകയാണ്. ആഭ്യന്തരം കയ്യില്‍വയ്ക്കുന്നത് ആര് എന്ന കാര്യത്തിലാണ് നേതാക്കള്‍ തമ്മില്‍ പ്രശ്‌നം നില നില്‍ക്കുന്നത്.

മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ രൂക്ഷമായ വാക്‌പോരുണ്ടായി. ആഭ്യന്തരവും നഗര വികസനവും വേണം എന്ന ആവശ്യത്തിലാണ് നിഥിന്‍ പട്ടേല്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ യാതൊരു വിധത്തിലുളള അധിക സ്ഥാനവും നല്‍കില്ല എന്ന ഉറച്ച നിലപാടിലാണ് ഔദ്യോഗിക പക്ഷം.

ഇതോടെ പത്രസമ്മേളനത്തിലും ഇദ്ദേഹം ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞു. ദക്ഷിണഗുജറാത്തില്‍നിന്നുള്ള എംഎല്‍എമാരും മന്ത്രസ്ഥാനം ആവശ്യപ്പെട്ട് രംഗത്തുണ്ട്. എംഎല്‍എയായ രാജേന്ദ്ര ത്രിവേദി മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ 10 എംഎല്‍എമാരെയും കൊണ്ട് രാജിവയ്ക്കുമെന്നാണ് ഭീഷണി മുഴക്കുന്നത്. കാര്‍ഷിക ദുരവസ്ഥയും തൊഴിലില്ലായ്മയും ബിജെപിക്കെതിരായ വോട്ടായി മാറിയെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറി പറഞ്ഞതും ഗുജറാത്തിലെ ബിജെപി നേതൃത്വത്തിന് വലിയ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top