ഐഎസ് റിക്രൂട്ട്മെന്റ്; എന്‍ഐഎ സംഘം ഫ്രാന്‍സിലേക്ക്

ദില്ലി: ഐഎസ് കേസ് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക്. പാരിസ് ആക്രമണ കേസിലെ പ്രതികളെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ സംഘം ഫ്രാന്‍സിലേക്ക് പോകുന്നത്. ഭീകരരെ റിക്രൂട്ട് ചെയ്ത കേസില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന് പാരിസ് ആക്രമണക്കേസ് പ്രതികളെ അറിയാമെന്ന് നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഈ വിവരങ്ങള്‍ ഫ്രാന്‍സിലെ അന്വേഷണ സംഘത്തെ അറിയിക്കാന്‍ എന്‍ഐഎ കഴിഞ്ഞ ഏപ്രിലില്‍ പാരിസിലെത്തിയിരുന്നു. എന്നാല്‍ നിയമതടസ്സങ്ങളുണ്ടായതിനെ തുടര്‍ന്ന് അന്ന് ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല. എന്നാല്‍ പാരിസ് കോടതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക് പോകുന്നത്.

സുബ്ഹാനിയും പാരിസ് ആക്രമണ പ്രതികളും ഒരുമിച്ചാണ് ഐഎസ് പരിശീലനം നേടിയിരുന്നതെന്നും ചോദ്യം ചെയ്യലില്‍ എന്‍ഐഎയ്ക്ക് വ്യക്തമായിരുന്നു. പാരിസ് ആക്രമണ പ്രതികളെ സുബഹാനി ചോദ്യം ചെയ്യലില്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. 2015 നവംബറിലായിരുന്നു 150 പേര് മരിച്ച ഭീകരാക്രമണം പാരീസിലുണ്ടാകുന്നത്. വെടിവെയ്പിന് നേതൃത്വം നല്കിയ അബ്ദുള്‍ ഹമീദ് അബൗദിനെ നേരിട്ട് അറിയാമെന്നും ചോദ്യം ചെയ്യലില്‍ സുബഹാനി സമ്മതിച്ചിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക