ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂല്യവര്‍ദ്ധിത നികുതി തുക തിരികെ നല്‍കുമെന്ന് സൗദി

ഫയല്‍ ചിത്രം

ജിസിസി രാജ്യങ്ങളൊഴിച്ചുള്ള മറ്റ് നാടുകളില്‍നിന്നും ഹജജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങള്‍ക്കായും സന്ദര്‍ശനത്തിനായും സൗദിയില്‍ എത്തുന്നവര്‍ക്ക് പര്‍ച്ചേഴ്‌സ് സമയത്ത് ഈടാക്കുന്ന വാറ്റ് എന്ന മൂല്യവര്‍ദ്ധിത നികുതി തിരിച്ചുനല്‍കും. നിശ്ചിത കേന്ദ്രങ്ങളില്‍വെച്ച് ഈടാക്കിയ നികുതി തുക തിരിച്ചു നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇനിയും വാറ്റ് സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്കള്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഹജജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങള്‍ക്കായും സന്ദര്‍ശനത്തിനും സൗദിയില്‍ എത്തുന്നവര്‍ക്ക് പര്‍ച്ചേഴ്‌സ് സമയത്ത് ഈടാക്കുന്ന മൂല്യവര്‍ദ്ധിത നികുതി തിരിച്ചുനല്‍കും. ജിസിസി രാജ്യങ്ങളൊഴിച്ചുള്ള മറ്റ് നാടുകളില്‍നിന്നുള്ളവക്കാണ് ഈ ആനുകൂല്ല്യം ലഭിക്കുക. മുല്ല്യവര്‍ദ്ധിത നികുതി തിരിച്ചു നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍ എന്ന് സൗദിയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന അല്‍ ഇഖ്തിസാദിയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

സൗദിയില്‍ മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കുന്നതിന്റെ ചുമതല ‘ഗാസ്ത്’ എന്നപേരിലറിയപ്പെടുന്ന സക്കാത്ത് ടാക്‌സ് അതോറിറ്റിക്കാണ്. ഹജജ്, ഉംറ, സന്ദര്‍ശനം എന്നിവയ്ക്ക് എത്തുന്നവര്‍ക്ക് മൂല്യവര്‍ദ്ധിത നികുതി തുക തിരികെ നല്‍കുന്നതിന്റെ മാര്‍ഗങ്ങളെ കുറിച്ച് ‘ഗാസ്ത്’ പഠിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ത്ഥാടനത്തിനും സന്ദര്‍ശനത്തിമെത്തുന്നവരില്‍നിന്നും പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ഈടാക്കുന്ന മൂല്യവര്‍ദ്ധിത നികുതി തിരികെ നല്‍കുമെന്ന് വാറ്റ് നടപ്പിലാക്കുന്ന വിഭാഗത്തിന്റെ തലവന്‍ ഹമദ് അല്‍ഹര്‍ബി പറഞ്ഞതായും അല്‍ ഇഖ്തിസാദിയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

വാറ്റായി ഈടാക്കുന്ന തുക തിരികെ നല്‍കുവാനായി വിമാനത്താവളമടക്കമുള്ള സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഓഫീസ് സംവിധാനം ഒരുക്കുന്നതിന്റെ സാധ്യതയെ കുറിച്ച് ‘ഗാസ്ത്’ പഠിച്ചുവരികയാണ്. വാറ്റായി ഒടുക്കിയ തുക തിരികെ ലഭിക്കുന്ന സേവനത്തിനായി നിയോഗിക്കുന്ന സ്ഥാപനങ്ങളെയും കേന്ദ്രങ്ങളെയും കുറിച്ചുള്ള പട്ടിക ‘ഗാസ്ത്’ പ്രസിദ്ധീകരിക്കും. അടച്ച പണം തിരികെ കിട്ടാന്‍ സൗദിയില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രസ്തുത കേന്ദ്രങ്ങളെ സമീപിക്കാനാകും. പണം തിരികെ ലഭിക്കാന്‍ സന്ദര്‍ശകര്‍ അപേക്ഷ സമര്‍പ്പിക്കണം. അതേസമയം ജിസിസി രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് വാറ്റായി ഈടാക്കിയ തുക തിരികെ നല്‍കില്ല.

ഇതിനകം മൂല്യവര്‍ദ്ധിത നികുതി സംവിധാനത്തില്‍ എണ്‍പത്തിമൂവായിരം സ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിശ്ചിത സമയത്തിനകം റജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top