“സമൂഹത്തെ നന്നാക്കേണ്ടത് സിനിമയുടെ മാത്രം ഉത്തരവാദിത്തമല്ല”, നിലവിലെ സൗന്ദര്യ സങ്കല്‍പങ്ങള്‍ സിനിമ സൃഷ്ടിച്ചവയെല്ലെന്നും പ്രിയങ്ക ചോപ്ര

സമൂഹത്തെ നന്നാക്കേണ്ടതും നല്ല സന്ദേശങ്ങള്‍ പകരേണ്ടതും സിനിമ എന്ന കലാരൂപത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് പ്രിയങ്ക ചോപ്ര. മറ്റ് കലാകാരന്മാരോടും കലകളോടും ഇക്കാര്യം ആവശ്യപ്പെടാത്തത് എന്താണെന്നും അവര്‍ ചോദിച്ചു. സിനിമാ മേഖലയെ മാത്രം കുറ്റപ്പെടുത്തരുതെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

സിനിമ എന്നത് ഒരു വിനോദ വ്യവസായമാണ്. പ്രേക്ഷകരുടേയും ആവശ്യം വിനോദമാണ്. എല്ലാത്തിലും സന്ദേശം വേണമെന്ന് പറയാനാവില്ല. ഭാവനയും കഥയുമൊക്കെയാണത്. അതുകൊണ്ടുതന്നെ സമൂഹത്തിന് നല്ല സന്ദേശം പകരേണ്ടതും സമൂഹത്തെ നന്നാക്കേണ്ടതും സിനിമ മാത്രമല്ല. എന്തുകൊണ്ടാണ് മറ്റു കലകളില്‍ ഏര്‍പ്പെടുന്നവരോട് ഇക്കാര്യം ആരും ആവശ്യപ്പെടുന്നില്ല എന്നും അവര്‍ ചോദിച്ചു.

സമൂഹത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ വെളുത്ത് മെലിഞ്ഞിരിക്കുന്നവരാണ് സുന്ദരി. അത് സിനിമ സൃഷ്ടിച്ച ഒരു സൗന്ദര്യ സങ്കല്‍പമല്ല. ചിത്രം കാണുന്നവര്‍ക്ക് അതിനോട് വിയോജിപ്പുണ്ടെങ്കില്‍ അത്തരം ചിത്രങ്ങള്‍ കാണേണ്ട എന്നുവയ്ക്കണം. അപ്പോള്‍ സിനിമാ മേഖലയും അത്തരം സംഗതികള്‍ കാണിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കും. പ്രേക്ഷകര്‍ എന്ത് ആഗ്രഹിക്കുന്നോ അതാണ് സിനിമ നല്‍കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

തനിക്കിഷ്ടപ്പെട്ട റോളുകള്‍ മാത്രമാണ് താന്‍ ചെയ്യുന്നത്. അതിനാല്‍ അസമത്വങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും ബോളിവുഡ് താരറാണി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top