ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ സംഘം വെള്ളിയാഴ്ച ജിസാനില്‍

പ്രതീകാത്മക ചിത്രം

പാസ്‌പോര്‍ട്ട് വിഭാഗമടക്കമുള്ള ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ സംഘം ഡിസംബര്‍ 29 വെള്ളിയാഴ്ച ജിസാന്‍ സന്ദര്‍ശിക്കും. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുളള എംബസി പുറംകരാര്‍ സ്ഥപനമായ വിഎഫ്എസ് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം പങ്കെടുക്കും.

ജിസാനില്‍ അദ്‌നാന്‍ ഹോട്ടലിലാണ് സംഘം ക്യാമ്പ് ചെയ്യുക. രാവിലെ 8 മണിമുതല്‍ ഉച്ചക്ക് 12 മണിവരെയും ജുമുഅ നിസ്‌ക്കാരശേഷം ഒരു മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയും കോണ്‍സുലര്‍ സംഘത്തില്‍നിന്നുള്ള സേവനം ലഭ്യമാകും.

ഔട്ട് സോഴ്‌സിംഗ് ഏജന്‍സിക്ക് നല്‍കിയ അറ്റസ്‌റ്റേഷന്‍, പാസ്‌പോര്‍ട്ട് സേവനങ്ങളൊഴികെ മറ്റു സേവനങ്ങളായിരിക്കും സംഘം നല്‍കുക. മേഖലയിലെ ഇന്ത്യക്കാരുടെ തൊഴില്‍, സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിര്‍ദേശങ്ങളും എഴുതി നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top