special page

2ജി കേസിലെ വിധി: സര്‍ക്കാറിനോട് ഭീമമായ നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് വീഡിയോകോണ്‍


ദില്ലി: 2ജി അഴിമതി കേസിലെ വിധി വന്നതിന് തൊട്ടുപിന്നാലെ സര്‍ക്കാറിനോട് ഭീമമായ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് വീഡിയോകോണ്‍. 10,000 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീഡിയോ കോണ്‍ ആവശ്യപ്പെടുന്നത്. കേസിലെ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ തങ്ങള്‍ തെറ്റ് ചെയ്യാനായി കൂട്ടുനിന്നുവെന്ന വാദം പൊളിഞ്ഞുവെന്നുമാണ് കമ്പനി പറയുന്നത്.

സ്‌പെക്ട്രം അനുവദിക്കുന്ന സമയത്ത് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്നാണ് സിഎജി കണ്ടെത്തിയിരുന്നത്. അഴിമതി നടന്നുവെന്ന് സുപ്രിം കോടതി വിലയിരുത്തിയതോടെ അനുവദിക്കപ്പെട്ട ലൈസന്‍സുകള്‍ റദ്ദ് ചെയ്യുകയുണ്ടായി. അതില്‍ വീഡിയോ കോണിന് കനത്ത നഷ്ടമാണുണ്ടായത്.

വീഡിയോകോണിന്റെ 15 ലൈസന്‍സാണ് ഒറ്റയടിക്ക് റദ്ദ് ചെയ്യപ്പെട്ടത്. 1,500 കോടിയാണ് ഇതിനായി കമ്പനി മുടക്കിയത്. ഈ തുക കടമെടുത്തതാണെന്നും ഇപ്പോളും അതിന്റെ ആഘാതത്തില്‍നിന്ന് കരകയറിയിട്ടില്ലെന്നും പറഞ്ഞാണ് ഇപ്പോള്‍ വീഡിയോകോണ്‍ കനത്ത നഷ്ടപരിഹാരം ചോദിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top