സൗദിയില്‍ അറസ്റ്റിലായ നിയമലംഘകരുടേയും അനധികൃത താമസക്കാരായവരുടെയും എണ്ണം രണ്ടരലക്ഷം കവിഞ്ഞു

പ്രതീകാത്മക ചിത്രം

തൊഴില്‍ നിയമം ലംഘിച്ചും നിയമവിരുദ്ധരായും താമസിക്കുന്നവര്‍ക്കായി സൗദിയില്‍ നടത്തിയ തെച്ചിലില്‍ കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ പിടിയിലായത് 2,53,086 പേരെയാണെന്ന് ബന്ധപ്പെട്ട സൗദി അധികൃതകര്‍ വെളിപ്പെടുത്തി. പിടികൂടപ്പെട്ടവരില്‍ 54,092 പേരെ ഇതിനകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചിട്ടുമുണ്ട്. കഴിഞ്ഞ നവംബര്‍ 15 മുതലാണ് നിയമലംഘകരില്ലാത്ത രാജൃം എന്ന സന്ദേശവുമായി സൗദിയില്‍ നിയമവിരുദ്ധരായി കഴിയുന്നവര്‍ക്കായി അധികൃതര്‍ തെരച്ചിലാരംഭിച്ചത്.

ഡിസംബര്‍ 21 വരെയുള്ള കണക്ക് പ്രകാരം 1,36,997 തൊഴില്‍ താമസ നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 83,151 പേര്‍ തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റിലായവരാണ്. മുപ്പത്തിരണ്ടായിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ട് പേരെ പിടികൂടിയത് അതിര്‍ത്തി സുരക്ഷാ സേനയാണ്. പിടികൂടപ്പെട്ടവരില്‍ 76 ശതമാനവും സൗദിയുടെ വടക്കന്‍ അതിത്തി മുറിച്ചുകടക്കാന്‍ ശ്രമിച്ച യമനികളാണ്. ഏകദേശം 3,156 പേര്‍വരും ഇവിടെനിന്നും പിടികൂടിയവര്‍. നിയമവിരുദ്ധമായി സൗദിയില്‍ തങ്ങുന്നവര്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നവരും പിടിയിലായവരില്‍പെടും.

സൗദിയില്‍ സന്ദര്‍ശന വിസയിലെത്തി നിയമലംഘകരായി താമസിക്കുന്നവര്‍ക്ക് വാഹന, താമസ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയ കുറ്റത്തിന് 533 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകരായ 36,942 പേര്‍ക്കെതിരെ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. 37,230 പേരുടെ കേസുകളില്‍ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുവാനുള്ള യാത്രാരേഖകള്‍ ശരിയാക്കുവാനായി ബന്ധപ്പെട്ട ഡിപ്‌ളോമാറ്റിക്ക് മിഷനുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 41,326 പേരെ നാടുകടത്തുവാനായി വിമാന ടിക്കറ്റിനായി കാത്തിരിക്കുകയുമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top