കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതി: വിധി ജനുവരി ഒമ്പതിന്

ദിലീപ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ജനുവരി ഒമ്പതിലേക്ക് മാറ്റി. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. നേരത്തെ ഈ മാസം 16 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയിരുന്നു.

കുറ്റപത്രം അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപിന്റെ പരാതി. ഇത് തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിനായിരുന്നെന്നും ദിലീപ് ആരോപിക്കുന്നു. എന്നാല്‍ കുറ്റപത്രം ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

വാദത്തിനിടെ ദിലീപിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്നും കേസിലെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top