തോട്ടണ്ടി ലഭിക്കുന്നില്ല; സംസ്ഥാനത്ത് കശുവണ്ടി ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു

കശുവണ്ടി ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കശുവണ്ടി ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ച് പൂട്ടി. തോട്ടണ്ടി ഇല്ലെന്ന  കാരണം പറഞ്ഞാണ് ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടിയത്. ഇതോടെ ക്രിസ്മസ് കാലത്തും കടുത്ത പട്ടിണിയിലാണ് തൊഴിലാളികള്‍.

ഓണത്തിന് ശേഷം ഫാക്ടറി തുറക്കാമെന്ന് കശുവണ്ടി മുതലാളിമാര്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ് ഇതോടെ പാഴായി. അടച്ചുപൂട്ടിയ ഫാക്ടറികള്‍ ക്രിസ്മസ് കാലം എത്തുമ്പോഴും തുറന്നില്ലെന്ന് മാത്രമല്ല, പ്രവര്‍ത്തിച്ച് വന്നിരുന്ന നൂറ്റി അന്‍പതിലധികം ഫാക്ടറികള്‍ സംസ്ഥാനത്ത് പൂട്ടുകയും ചെയ്തു.

തോട്ടണ്ടി ലഭ്യമല്ലെന്നും അന്താരാഷ്ട്ര വിപണിയില്‍ തോട്ടണ്ടിയുടെ വില കുതിച്ചുയരുന്നുവെന്ന് കാട്ടിയുമാണ് ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ച് പൂട്ടുന്നത്. ഇതോടെ ഫാക്ടിയില്‍ നിന്ന് സ്വമേധയ വിടുതല്‍ വാങ്ങുകയാണ് തൊഴിലാളികള്‍.

അതേ സമയം ഫാക്ടറി തുറക്കാന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നടത്തിയ സമ്മര്‍ദത്തിന് മുന്നിലും കുത്തക കമ്പനിയായ വിഎല്‍സി വഴങ്ങിയിട്ടില്ല. ഇത് കമ്പനികള്‍ അടച്ചിടാന്‍ മറ്റ് ഉടമസ്ഥര്‍ക്കും പ്രേരണയായിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top