ഇന്ത്യയിലെ മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയില്‍ ഇടം പിടിച്ച് കൊച്ചിയിലെ പാരഗണ്‍ ഹോട്ടല്‍

കൊച്ചി: ഇന്ത്യയിലെ മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയില്‍ ഇടം പിടിച്ച് കൊച്ചിയിലെ പാരഗണ്‍ ഹോട്ടല്‍. കോണ്ടെ നാസ്റ്റ് ട്രാവലറും ഹിമാലയാ സ്പാര്‍ക്ക്‌ലിംഗും ചേര്‍ന്നാണ് രാജ്യത്തെ മികച്ച 50 റസ്‌റ്റോറന്റുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 24 ആം സ്ഥാനമാണ് കൊച്ചിയിലെ പാരഗണ്‍ ഹോട്ടലിന്.

ദില്ലിയിലെ ഇന്ത്യാ ആക്‌സന്റ് ആണ് ഇത്തവണവത്തെ ഏറ്റവും നല്ല റെസ്റ്റോറന്റിനുള്ള അവാര്‍ഡ് നേടിയിരിക്കുന്നത്. മുംബൈയിലെ ബോംബെ കാന്റീന്‍, ദ ടേബിള്‍ എന്നിവയാണ് രണ്ടും മൂന്നും  സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്.

മട്ടന്‍ ബിരിയാണിയും കോഴിപൊരിച്ചതുമാണ് കൊച്ചി പാരഗണിലെ പ്രധാന വിഭവങ്ങള്‍. ഭക്ഷത്തിന്റെ രുചിയോടൊപ്പം തൊഴിലാളികളുടെ നല്ല പെരുമാറ്റവും നല്ല സേവനങ്ങളുമാണ് പാരഗണിനെ 24 -ാം സ്ഥാനം നേടാന്‍ സഹായിച്ചത്.

1936 ല്‍ കോഴിക്കോടാണ് ആദ്യമായി പാരഗണ്‍ റെസ്റ്റോറന്റ് ആരംഭിക്കുന്നത്. കേരളത്തിലെ നാടന്‍ ശൈലിയിലുള്ള ഭക്ഷവിഭവങ്ങളായിരുന്നു പാരഗണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇതോടൊപ്പം വിദേശ വിഭവങ്ങളും പാരഗണില്‍ എത്തിച്ചേരുന്ന ഭക്ഷണപ്രിയര്‍ക്ക് ലഭിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top