സൗദിയുടെ സാരഥ്യം സല്‍മാന്‍ രാജാവ് ഏറ്റെടുത്തിട്ട് മൂന്ന് വര്‍ഷം

സൗദി സാരഥ്യം സല്‍മാന്‍ രാജാവ് ഏറ്റെടുത്ത് മൂന്ന് വര്‍ഷം. ഭരണ സാരഥ്യം ഏറ്റെടുത്ത് വിവിധ പദ്ധതികളാണ് സല്‍മാന്‍ രാജാവ് നടപ്പില്‍ വരുത്തിയത്. യുവാക്കളടക്കമുള്ള സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജോലിയും ജീവിതവും ഉറപ്പാക്കുവാനാണ് സല്‍മാന്‍ രാജാവ് ശ്രമിച്ചുവരുന്നത്. അഴിമതി പാടെ തുടച്ചുനീക്കുകയാണ് സല്‍മാന്‍ രാജാവിന്റെ ശ്രമം.

ഹിജ്‌റ വര്‍ഷം 1436 റബീഉല്‍ ആഖിര്‍ മൂന്നിനാണ് സല്‍മാന്‍ രാജാവ് സൗദി ഭരണ സാരഥ്യം ഏറ്റെടുത്തത്. സൗദി അറേബ്യയുടെ ഏഴാമത്തെ ഭരണാധികാരിയായാണ് സല്‍മാന്‍ രാജാവ് അന്ന് ഭരണ സാരഥ്യം ഏറ്റെടുത്തത്. സൗദി അറേബ്യന്‍ ജനതയും രാജാവിനോടുള്ള കൂറ് ഉറപ്പിച്ചുള്ള സന്തോഷത്തിലാണിന്ന്. ഇന്നത്തെ ദിവസത്തിന്റെ പ്രതേൃകത കണക്കിലെടുത്ത് സൗദിയിലെ മൊബൈല്‍ കമ്പനികള്‍ ‘സല്‍മാന്‍ രാജാവ് തങ്ങളുടെ ഹൃദയത്തില്‍ തുടികൊള്ളുന്നു’ എന്നര്‍ത്ഥമുള്ള ഫ്‌ലാഷിംഗ് മെസ്സേജുകള്‍ നല്‍കുന്നുണ്ട്.

സല്‍മാന്‍ രാജാവ് അധികാരത്തിലേറിയ സന്ദര്‍ഭത്തില്‍ സൗദിയുടെ ഏറ്റവും വലിയ വരുമാനം എണ്ണ സമ്പത്തായിരുന്നു. എന്നാല്‍ സല്‍മാഇ രാജാവ് എണ്ണേതര വരുമാനം കണ്ടെത്തി സമ്പദ് രംഗം ശക്തിപ്പെടുത്തിയാണ് ഭരണം മുന്നോട്ട് നീക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സൗദി അറേബ്യയുടെ 2018 വര്‍ഷത്തെ പൊതുബജറ്റില്‍ വിഷന്‍ 2030 മുന്നില്‍ കണ്ട് നിരവധി പദ്ധികള്‍ക്കുള്ള പദ്ദതി വിഹിതമാണ് രാജ്യപുരോഗതി ലക്ഷ്യമാക്കി നീക്കിയിരിപ്പ് നടത്തിയിട്ടുള്ളത്.

സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൂടുതല്‍ വരുമാനം കണ്ടെത്തുവാനുള്ള പദ്ദതിയാണ് ബജറ്റിലുടെ ലക്ഷ്യമിട്ടിട്ടുള്ളത്. യുവ ജനതയിലാണ് സല്‍മാന്‍ രാജാവ് തന്റെ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ളത്. സ്ത്രീ ശാക്തീകരണത്തിനും സല്‍മാന്‍ രാജാവ് കൂടുതല്‍ ഊന്നല്‍ നല്‍കി. വനിതകള്‍ക്ക് കാറും ട്രക്കും മോട്ടേര്‍ സൈക്കിളും ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസിനുള്ള അനുമതിയും നല്‍കുകയുണ്ടായി. വനിതകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാനുള്ള അുമതിയും നല്‍കി.

രാജ്യത്തെ അഴിമതി വിമുക്തമാക്കുക എന്ന ലക്ഷൃവുമായി കിരീടാവകാശിയുടെ നേതൃത്വത്തില്‍ സുപ്രീം കമ്മിറ്റിക്ക് രൂപം നല്‍കി. പൊതുഖജനാവ് ദുര്‍വിനിയോഗം ചെയ്ത പ്രമുഖരെ അടക്കം പിടികൂടി ശിക്ഷ നല്‍കി. ഇത്തരം വിവിധ നടപടികളിലുടെ കഴിഞ്ഞ കാലങ്ങളില്‍നിന്നും വ്യത്യസ്തമായി സൗദി അറേബ്യയെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കയാണ് സല്‍മാന്‍ രാജാവ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top