സൗദിയില്‍ ലുലു പതിനൊന്നാം ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു; രണ്ട് വര്‍ഷത്തിനുള്ളീല്‍ 500 ദശലക്ഷം റിയാല്‍ നിക്ഷേപിക്കുമെന്ന് യൂസഫലി

പ്രതീകാത്മക ചിത്രം

ലുലു ഗ്രുപ്പിന്റെ സൗദിയിലല 11ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദയിലെ മര്‍വ്വയില്‍ തുറന്നു. സാജിയ ഡെപ്പ്യൂട്ടി ഗവര്‍ണര്‍ ഇബ്രാഹിം സാലെ അല്‍ സുഹെവെലാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷത്തിനുള്ളീല്‍ 500 ദശലക്ഷം റിയാല്‍ സൗദിയില്‍ നിക്ഷേപിക്കുമെന്ന് എംഎ യൂസഫലി പറഞ്ഞു.

സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സാജിയ ഡെപ്പ്യൂട്ടി ഗവര്‍ണ്ണര്‍ ഇബ്രാഹിം സാലെ അല്‍സുഹൈല്‍ ജിദ്ദയിലെ അല്‍ മര്‍വ്വയിലാണ് സൗദിയിലെ 11ാമത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. നിരവധി വ്യവസായ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.

പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് 250,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ലുലുഗ്രുപ്പിന്റെ 142ാമത് ഹൈപ്പര്‍മാര്‍ക്കറ്റ്കൂടിയാണിത്.

സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഷന്‍ 2030 അനുസൃതമായിയാണ് റീട്ടെയില്‍ രംഗത്ത് ലുലുഗ്രുപ്പ് മുന്നേറികൊണ്ടിരിക്കുന്നത്. സൗദി ഭരണകൂടത്തിന്റെ നിക്ഷേപക സൗഹൃദ നയങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും സൗദിയുടെ സാമ്പത്തിക പുരോഗതിക്ക് സംഭാവനകള്‍ നല്‍കുവാനും ഇതിലൂടെ സാധിക്കുന്നതായും ഉദ്ഘാടന ശേഷം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു.

മുമ്പ് പ്രഖ്യാപിച്ചപോലെ സൗദിയിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുകയാണ് ലുലു ഗ്രുപ്പ്. 2020 ഓടെ സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുട്ടെ എണ്ണം 20 ആകും. ആറെണ്ണം 2018 അവസാ നിക്കും മുമ്പ് പ്രവര്‍ത്തിക്കും.

2400 സ്വദേശികള്‍ നിലവില്‍ ലുലു ഗ്രുപ്പിന്റെ വിവിധ തസ്തികകളി ജോലി ചെയ്യുന്നു. ഇതില്‍ 1100 പേര്‍ വനിതകളാണ്.

ലുലു ഗ്രൂപ്പ് എക്‌സികൃൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലി, സിഇഒ സൈഫി രൂപവാല, ലുലു സൗദി ഡയറക്ടര്‍ ഷൈമീം മുഹമ്മദ് എന്നിരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top