വര്‍ഗീയ കലാപങ്ങളുടെ കണക്കുകള്‍ പുറത്തുവന്നു; ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്; ആദ്യ സ്ഥാനങ്ങള്‍ കയ്യടക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ദില്ലി: രാജ്യത്തുണ്ടായ വര്‍ഗീയ കലാപങ്ങളുടെ കണക്ക് പുറത്തുവന്നു. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ കണക്കുകളാണ് വെളിയില്‍ വന്നത്. മൊത്തം 2098 കലാപങ്ങളുണ്ടായതില് 450 കേസുകള്‍ ഉത്തര്‍ പ്രദേശിലാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയുടെ ഭരണ പരാജയത്തിന്റെ മറ്റൊരുദാഹരണമായി ഈ കണക്കുകള്‍.
കണക്കുകളില്‍ രണ്ടാം സ്ഥാനത്ത് കര്‍ണാടകയും മൂന്നാമത് മഹാ രാഷ്ട്രയുമാണ്. 279 കേസുകള്‍ കര്‍ണാടകയില്‍ ഉണ്ടായപ്പോള്‍ 270 കേസുകളാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്. പിന്നാലെ നാലാമതായി മധ്യപ്രദേശും അഞ്ചാമതായി രാജസ്ഥാനുമുണ്ട്. ആറാമത് ബിഹാറും ഏഴാമത് ഗുജറാത്തുമാണ്.

14 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളം പട്ടികയില്‍ ഏറെ പിന്നിലാണ്. സിക്കിം, അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ചിത്രത്തിലേയില്ല. കേന്ദ്രസര്‍ക്കാര്‍ തന്നെ രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കാണിത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക