സൗദിയുടെ ബജറ്റ് പ്രഖ്യാപിച്ചു; എണ്ണേതര വരുമാനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്തിട്ടുള്ളത് 12 പദ്ധതികള്‍

പ്രതീകാത്മക ചിത്രം

സൗദിയുടെ 2018 വര്‍ഷത്തെ ബജറ്റ് ഭരണാധികാരി ഇന്ന് പ്രഖ്യാപിച്ചു. വിവിധ പദ്ധതികള്‍ക്കായി ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ ചെലവ് കണക്കാക്കിയുള്ള ബജറ്റാണ് ഇന്ന് പ്രഖൃാപിച്ചത്. റിയാദിലെ അല്‍ യമാമ പാലസില്‍ ചേര്‍ന്ന പ്രതേൃക മന്ത്രിസഭയിലാണ് രാജാവ് ബജറ്റ് അവതരിപ്പിച്ചത്.

സൗദി ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ വിവിധ പദ്ദതികള്‍ക്ക് ചെലവ് കണക്കാക്കിയുള്ള 2018 വര്‍ഷത്തെ ബജറ്റ് ഭരണാധികാരി ഇന്ന് പ്രഖ്യാപിച്ചു. 978 ബില്ല്യണ്‍ സൗദി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന വിവിധ പദ്ദതികള്‍ ഉള്‍കൊള്ളുന്ന 2018ലെ ബജറ്റാണ് സല്‍മാന്‍ രാജാവ് ഇന്ന് അവതരിപ്പിച്ചത്. റിയാദിലെ അല്‍ യമാമ പാലസില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭയിലാണ് രാജാവ് ബജറ്റ് അവതരിപ്പിച്ചത്.

സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് ഇന്ന് പ്രഖ്യാപിച്ചതെന്നാണ് സല്‍മാന്‍ രാജാവ് കാബിനറ്റിനെ അഭിമുഖീകരിച്ച് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 2017 വര്‍ഷത്തെ ബജറ്റിനെ അപേക്ഷിച്ച് 5.6 ശതമാനമാണ് ചെലവിനത്തില്‍ ബജറ്റില്‍ നീക്കിവെച്ചത്. പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും സാമ്പത്തിക രംഗം മെച്ചപ്പെടുത്താനുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളതെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. വിഷന്‍ 2030 മുന്നില്‍ കണ്ടുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പറഞ്ഞു.

അടുത്ത വര്‍ഷം കമ്മിബജറ്റ് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ ബജറ്റ് ആസൂത്രണം ചെയ്തത്. സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും സ്വകാരൃ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.

2018 ല്‍ പ്രതീക്ഷിക്കുന്ന വരുമാനം 783 മില്ല്യണ്‍ സൗദി റിയാലാണ്. 2017ലെ വരുമാനം 692 ബില്ല്യണ്‍ സൗദി റിയാലായിരുന്നു. 2018 വര്‍ഷത്തില്‍ പൊതു സ്ഥാപനങ്ങള്‍ക്കുള്ള ചെലവ് 112 ബില്ല്യണ്‍ സൗദി റിയാലാണ്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി എണ്ണേതര വരുമാനം ലക്ഷ്യമാക്കി 12 വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top