മോദിയുടെ ക്യാമറാ ഭ്രമം: പ്രധാനമന്ത്രിയുടെ വലത് വശത്ത് നിന്ന കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുനീക്കി

കടപ്പാട്: ന്യൂസ്18

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറാ ഭ്രമം വീണ്ടും വെളിവായി. പൂന്തുറയില്‍ ജനങ്ങളോട് സംവദിക്കാന്‍ എന്നപേരില്‍ എത്തിയ പ്രധാന മന്ത്രി വീണ്ടും ഫോട്ടോയും ക്യാമറയും തന്റെ എല്ലാമെല്ലാമാണെന്ന് തെളിയിച്ചു.

പ്രധാനമന്ത്രിയുടെ ഒരു വശത്തും പിന്നിലും സുരക്ഷാ ജീവനക്കാരും മറ്റുളളവരും നില്‍ക്കുമ്പോഴാണ് മലയാളിയായ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മോദിയുടെ മറുവശത്ത് എത്തിയത്. എന്നാല്‍ ഇതേ വശത്തായിരുന്നു മാധ്യമ പ്രവര്‍ത്തകരും. ഫോട്ടോയും വീഡിയോയും എടുക്കുന്നുന്നതും ഇതേ വശത്തായിരുന്നു.

ആദ്യം സുരക്ഷാ ജീവനക്കാര്‍ കണ്ണന്താനത്തെ സ്പര്‍ശിച്ച് ഒരു ഭാഗത്തേക്ക് നീക്കാന്‍ ശ്രമിച്ചു. കണ്ണന്താനം കൂട്ടാക്കിയില്ല. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ വീണ്ടും കണ്ണന്താനത്തെ നീക്കാന്‍ ശ്രമിച്ചു. ഇത്തവണ കണ്ണന്താനം തിരിഞ്ഞുനോക്കി. കണ്ണന്താനത്തെ തള്ളി നീക്കിക്കൊണ്ട് സുരക്ഷാ ജീവനക്കാര്‍ കാര്യം ചെവിയില്‍ കാര്യം പറഞ്ഞു. ഇയാള്‍ ക്യാമറക്കാര്യം പറഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് നേരെ നോക്കുന്നുമുണ്ട്. കണ്ണന്താനം പിന്നീട് മോദിയുടെ മറുവശത്ത് എത്തുന്നു.

മോദിയുടെ ക്യാമറ ഭ്രമവും മറ്റ് ക്യാമറയ്ക്ക് മുന്നിലുള്ള ചെയ്തികളും നേരത്തെയും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ലോക നേതാക്കളെ കാണുമ്പോള്‍ത്തന്നെ കെട്ടിപ്പിടിക്കുന്നതും കുട്ടികളുമായി ചിത്രങ്ങള്‍ എടുക്കാനായി നില്‍ക്കുമ്പോള്‍ അവരുടെ ചെവി വലിച്ച് പിടിക്കുന്നതും വിദേശ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തതും നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top