ഗുജറാത്തില്‍ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം: മുഖ്യമന്ത്രി വിജയ് രൂപാണിക്ക് വിജയം

അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റ്ഹില്ലില്നിന്നും വിജയിച്ചിരിക്കുകയാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബിജെപി പിന്നോട്ട് പോയെങ്കിലും വ്യക്തമായ ലീഡ് നിലനിര്‍ത്തികൊണ്ട് ബിജെപി ഗുജറാത്തില്‍ മുന്നേറുകയാണ്. നിലവില്‍ 107 സീറ്റില്‍ ബിജെപിയും 74 സീറ്റില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.
ന്യൂനപക്ഷ മേഖലകളിലടക്കം നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു. ബിജെപിക്ക് മുന്‍ തൂക്കമുള്ള അഹമ്മദാബാദ്, രാജ്കോട്ട, വഡോദര എന്നീ നഗരങ്ങള്‍ ചേര്‍ന്ന മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെണ്ണല്‍ നടന്നത്. അവസാനഘട്ട ഫലം പുറത്തുവരുന്നതിന് മുന്‍പെ ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതാണ് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വിജയം.

വോട്ടെടുപ്പ് തുടങ്ങിയതുമുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ രൂപാനിക്ക് സാധിച്ചു. 21000ത്തില്‍ കൂടുതലാണ് അദ്ദേഹത്തിന്റെ ലീഡ്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ആദ്യഘട്ടത്തില്‍ പിന്നിലായിരുന്നെങ്കിലും പിന്നീട് വ്യക്തമായ ലീഡോടെ മുന്നേറികൊണ്ടിരിക്കുകയാണ്. യുവനേതാക്കളായ ജിഗ്നേഷ് മേവാനിയും അല്‍പേഷ് താക്കൂറും മുന്നിട്ട് നില്ക്കുന്നതായാണ് ലഭിക്കുന്ന വിവരം.
സൗരാഷ്ട്ര മേഖലയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസ് ബിജെപിയെ കടത്തിവെട്ടി ഒരു ഘട്ടത്തില്‍ 90 ലധികം സീറ്റുകളില്‍ ലീഡ് ചെയ്തിരുന്നു. സംസ്ഥാനത്ത് ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് ഭരണം വരുമെന്ന സൂചനകള്‍പോലും വന്നെങ്കിലും ഒരു മണിക്കൂറിനുശേഷം ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാവുകയായിരുന്നു. 22 വര്‍ഷമായി ബിജെപി ഭരണം നിലനില്‍ക്കുന്ന ഗുജറാത്തില്‍ ഒരു വട്ടം കൂടി പാര്‍ട്ടിതന്നെ അധികാരത്തില്‍ തുടുരമെന്ന വ്യക്തമായ നിലയാണ് ഇപ്പോഴുള്ളത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക