ശ്രീനാരായണ ഗുരുദേവചരിത്രം നൃത്തരൂപത്തില്‍ അരങ്ങിലെത്തിച്ച് ലിസി മുരളീധരന്‍

നൃത്തം അരങ്ങില്‍, ലിസി മുരളീധരന്‍

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ ചരിത്രം നൃത്തരൂപത്തില്‍ അവതരിപ്പിച്ച് വേറിട്ട നൃത്താഖ്യാനം ഒരുക്കുകയാണ് കോഴിക്കോട് സ്വദേശിനി ലിസി മുരളീധരന്‍. ഗുരുദേവ ജ്ഞാനാമൃതം എന്ന് പേരിട്ടിരിക്കുന്നതിന്റെ ചരിത്രാഖ്യാനത്തിന്റെ കേരളത്തിലെ അവതരണം ഈ മാസം 30 ന് ശിവഗിരിയില്‍ നടക്കും.

ഗുരുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ ഗാനത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ലിസി മുരളീധരന്‍. നേരത്തെ എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ സൃഷ്ടികള്‍ ലിസി നൃത്തരൂപത്തില്‍ അരങ്ങിലെത്തിച്ചിട്ടുണ്ട്.

ലിസി ഉള്‍പ്പെടെ 25 പേരാണ് വിവിധ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. അഞ്ച് സംഗീത സംവിധായകര്‍ ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് 12 ഗായകരാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top