ചരല്‍ക്കുന്ന് തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നു; മുന്നണി പ്രവേശനം മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കില്ലെന്ന് സിഎഫ് തോമസ്

സിഎഫ് തോമസ്

കോട്ടയം: മുന്നണി പ്രവേശനം മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാര്‍ സിഎഫ് തോമസ്. മുന്നണി പ്രവേശന വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവശ്യമാണ്. ചരല്‍ക്കുന്ന് തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സിഎഫ് തോമസ് കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ പാര്‍ട്ടിയിലെ നേതൃമാറ്റം ചര്‍ച്ചയാകില്ല, ശക്തമായ കേരളാ കോണ്‍ഗ്രസിന് നേതൃനിര ഉണ്ട്. എല്ലാ രാഷ്ടീയ സാഹചര്യവും ചര്‍ച്ച ചെയ്യും. ജനവികാരം കണക്കിലെടുത്ത് നല്ല തീരുമാനം ഉണ്ടാകും. ജനങ്ങള്‍ക്കു വേണ്ടിയുള്ള വിലപേശല്‍ ശക്തിയായി പാര്‍ട്ടി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top