ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ വിലക്കരുത്: സിപിഐഎംന്റെ അഭിഭാഷക സംഘടന സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

ഫയല്‍ ചിത്രം

ദില്ലി: ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും സര്‍ക്കാരിന്റെ ഒരു സേവനങ്ങളും വിലക്കരുത് എന്ന് ആവശ്യപ്പെട്ട് സിപിഐഎംന്റെ അഭിഭാഷക സംഘടന ആയ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

രാജ്യത്തെ ഭൂരിഭാഗം കര്‍ഷകര്‍ക്കും ആധാര്‍ ഇല്ലെന്നും ആധാര്‍ നിര്‍ബന്ധം ആക്കിയാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കപെടും എന്നും ലോയേഴ്‌സ് യൂണിയന്‍ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. അതേസമയം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടിയിട്ടില്ല. ആധാര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിം കോടതി ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top