special page

ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നില്‍

പ്രതീകാത്മക ചിത്രം

ദില്ലി: ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കാര്യത്തില്‍ വന്‍ മുന്നേറ്റമാണെങ്കിലും ഇന്‍ര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലാണ്. സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏഴയലത്ത് പോലും എത്താത്ത മറ്റ് വികസ്വര രാജ്യങ്ങളില്‍ പോലും ഇന്‍ര്‍നെറ്റ് വേഗത ഇന്ത്യയുടേതിനെക്കാള്‍ ഇരട്ടിയാണ്.

സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം സെക്കന്റില്‍ 62.66. എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡുള്ള നോര്‍വെയാണ് ലോകത്തില്‍ ഒന്നാമത്. സെക്കന്റില്‍ 53.01 എംബി സ്പീഡുള്ള നെതര്‍ലന്റ്‌സാണ് രണ്ടാമത്. 52.78 സ്പീഡുമായി ഐസ്ലാന്‍ഡാണ് മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നത്.

സെക്കന്റില്‍ 26.75 ശരാശരി ഡൗണ്‍ലോഡ് സ്പീഡുമായി യുകെ നാല്‍പത്തിമൂന്നാം സ്ഥാനത്തും 26.32 എംബി വേഗതയുമായി അമേരിക്ക നാല്‍പത്തിനാലാം സ്ഥാനത്തുമാണ്.

ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ 109ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയില്‍ ശരാശരി ഇന്റര്‍നെറ്റ് വേഗത 8.80 എംബി മാത്രമാണ്. 2017 തുടക്കത്തില്‍ ഇന്റര്‍നെറ്റ് വേഗത 7.65 എംബി ആയിരുന്നു. പിന്നീട് 15% വര്‍ദ്ധനവുണ്ടായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top