വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് പിടിക്കപ്പെട്ട കേസുകളില്‍ സൗദി ജയിലില്‍ കഴിയുന്നവരിലധികവും ഇന്ത്യ, ഫിലിപ്പീൻസ് നഴ്‌സുമാര്‍

പ്രതീകാത്മക ചിത്രം

തൊഴില്‍ പരിശീലന കാലാവവധി തെളിയിക്കുന്നതിനുള്ള വ്യാജ സട്ടിഫിക്കറ്റുമായി ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച നിരവധി വിദേശ നഴ്‌സുമാര്‍ സൗദി ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജാരാക്കിയതിന്റെ പേരിലാണ് ഇവര്‍ പടിയിലകപ്പെട്ടത്. ജയിലില്‍ കഴിയുന്ന നഴ്‌സുമാരില്‍ അധികവും ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള നഴ്‌സുമാരാണ്. ഇവരില്‍ നിരപരാധികളെന്ന് കണ്ടെത്തിയ നഴ്‌സുമാരെ തടവില്‍നിന്നും വിട്ടയച്ചിട്ടുണ്ട്.

സൗദി സര്‍ക്കാറിനു കീഴിലുള്ള ആരോഗൃ മേഖലയിലടക്കം ജോലിക്കു ചേരുവാന്‍ നിശ്ചിത കാലത്തെ പരിശീലനം ആവശ്യമാണ്. പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും രേഖകള്‍ ഹാജരാക്കുകയും വേണം. പരിശീലനം ലഭിച്ചിട്ടും ഇത്തരം രേഖകള്‍ കൈവശമില്ലാത്തവരും പരിശീലനം ഇല്ലാത്തവരും പലപ്പോഴും മറ്റ് വഴികളിലൂടെ രേഖകള്‍ കരസ്ഥമാക്കി സമര്‍പ്പിക്കാറുണ്ട്. അത്തരത്തിലുള്ള നേഴ്‌സുമാരാണ് സൗദിയില്‍ പിടികൂടപ്പെട്ടത്.

ഇന്തൃ, ഫിലിപ്പീൻസ് എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ് വൃാജന്‍മാരെ കൂടുതലായി കണ്ടെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിക്കുകയും സമിതി സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

ചിലരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വൃാജമായി സമര്‍പ്പിക്കപ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി പിടികൂടിയ നേഴ്‌സുമാരെ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശൃ, ഖസിം തുടങ്ങിയ സൗദിയുടെ വിവിധ ഭാഗങ്ങളിലെ ജയിലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

ഫിലിപൈന്‍സില്‍നിന്നുള്ള ഒരു ഡസനോളം നേജ്‌സുമാര്‍ മക്ക പ്രവിശ്യയില്‍ അറസ്റ്റിലായിട്ടുണ്ട്. മുപ്പതോളം നേഴ്‌സുമാര്‍ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അറസ്റ്റിലുണ്ട്. ഇന്തൃയില്‍നിന്നുള്ള നഴ്‌സുമാരും ഇതേ കുറ്റത്തില്‍ പിടികൂടുകയും ജയിലില്‍ കഴിയുന്നതായും അറിയുന്നു. തായിഫില്‍നിന്നും പിടികൂടിയ മൂന്ന് ഇന്ത്യന്‍ നഴ്‌സുമാര്‍ നിരപരാധികളാണെന്ന് കണ്ട് കോടതി വിട്ടയച്ചിട്ടുണ്ട്. എങ്കിലും ആരോഗ്യ മന്ത്രാലയം ഇവരുടെ സേവനം അവസാനിപ്പിച്ച് ഇന്തയയിലേക്ക് തിരിച്ചയക്കുവാനുള്ള ഒരുക്കത്തിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top