ഇടിച്ചുവീഴ്ത്തിയ ട്രക്കിനു മുന്‍പില്‍ നിന്ന് അവിശ്വസനീയമായൊരു രക്ഷപ്പെടല്‍; വീഡിയോ

വീഡിയോ ദൃശ്യത്തില്‍ നിന്ന്

ബെയ്ജിംഗ്: റോഡ് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞുവന്ന ട്രക്ക് യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തുന്ന വീഡിയോ കണ്ടാല്‍ വീണയാള്‍ മരിച്ചു എന്നു തന്നെ ഉറപ്പിച്ചുപോകും. എന്നാല്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ആ സ്ത്രീ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ചൈനയിലാണ് ഭാഗ്യം തുണച്ച അപകടം നടന്നത്. ഷാംഗായിസ്റ്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അവിശ്വസനീയമായ രക്ഷപ്പെടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു വശത്തേക്ക് മാത്രം നോക്കി റോഡ് മുറിച്ചു കടക്കുന്ന സ്ത്രീ മറുവശത്തുനിന്നു വരുന്ന ട്രക്ക് കണ്ടിരുന്നില്ല. കണ്ടപ്പോഴേയ്ക്കും ട്രക്ക് യാത്രക്കാരിയെ ഇടിച്ചിട്ടിരുന്നു. ഡ്രൈവര്‍ ഉടന്‍ ബ്രേക്കിട്ട് വണ്ടി നിര്‍ത്തിയെങ്കിലും സ്ത്രീ വണ്ടിയുടെ ഇടയില്‍പ്പെട്ടിരുന്നു.

മുന്‍ഭാഗത്തെ ടയറുകളില്‍ തട്ടി വീണ സ്ത്രീ വണ്ടി ബ്രേക്കിട്ട സമയം കൊണ്ട് നിലത്ത് ഒരുവട്ടം കറങ്ങിത്തിരിഞ്ഞിരുന്നു. ഒരല്‍പം കൂടി വണ്ടി നിരങ്ങി നീങ്ങിയിരുന്നെങ്കില്‍ പിന്‍ടയറുകള്‍ സ്ത്രീയുടെ ശരീരത്ത് കയറിയിറങ്ങുമായിരുന്നു.

ആയുസ്സ് ബാക്കിയുണ്ടെന്നതിന്റെ തെളിവായി അത്ഭുതകരമായാണ് സ്ത്രീ രക്ഷപ്പെട്ടത്. ഉടന്‍ വണ്ടി നിര്‍ത്തി ഇറങ്ങിയ ട്രക്ക് ഡ്രൈവര്‍ ഇവരെ വലിച്ചെഴുന്നേല്‍പ്പിക്കുന്നതും ചുറ്റുമുള്ളവര്‍ സഹായത്തിനെത്തുന്നതും വീഡിയോയില്‍ കാണാം.

DONT MISS