കാലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ കുഞ്ഞ് പിറന്നു; ലിംഗനിര്‍ണ്ണയം പോലും നടത്താന്‍ സാധിക്കാതെ കുട്ടി മരിച്ചു

കുട്ടിയുടെ കാലുകള്‍ കൂടിച്ചേര്‍ന്ന നിലയില്‍

മുംബൈ: ഇന്ത്യയില്‍ രണ്ടാം തവണയും മത്സ്യകന്യകയുടെ ഉടലുമായി കുഞ്ഞ് പിറന്നു. മുസ്‌കുര ബീബി
എന്ന യുവതിയാണ് മുംബൈയില്‍ കുട്ടിക്ക് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയും പോലും നടത്താന്‍ സാധിക്കാത്ത വിധത്തില്‍ കാലുകള്‍ രണ്ടും കൂടിച്ചേര്‍ന്ന നിലയിലാണ് കുട്ടി ജനിച്ചത്.

ജനിച്ച ഉടനെ തന്നെ കുട്ടിക്ക്  അടിയന്തര ചികിത്സകള്‍ ഡോക്ടര്‍മാര്‍ നല്‍കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ജനിച്ച് നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കുട്ടി മരിച്ചു. മെര്‍മൈഡ് സിന്‍ട്രം എന്ന അപൂര്‍വ്വ അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ ശരീരത്തില്‍ ഇത്തരത്തിലുള്ള വൈകല്യം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗര്‍ഭിണായിയിരുന്ന യുവതിയെ സ്‌കാനിംഗിന് വിധേയമാക്കിയിരുന്നില്ല. അതുകൊണ്ടാണ് കുട്ടിക്ക് വൈകല്യമുള്ള വിവരം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ വേണ്ട വിധത്തിലുള്ള പരിചരണം ലഭിക്കാത്തതും കുട്ടിയുടെ ആരോഗ്യം മോശമാക്കിയതായി ശിശുരോഗ വിദഗ്ദ്ധനായ ഡോ സുദീപ് സാഹ പറഞ്ഞു. അവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തതും ശരിയായ രീതിയില്‍ ശാസ്വേഛാസം നടക്കാത്തതും കുട്ടിയുടെ നില ഗുരുതരമാക്കിയതായി ഡോക്ടര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top