ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ ചിത്രം 3000 കോടി നല്‍കി വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

അബുദാബി: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ‘രക്ഷകന്‍’ എന്ന ചിത്രം വിലയ്ക്ക് വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈയിടെ ലേലത്തിന് വച്ച ചിത്രം 3000 കോടി മുടക്കി ആരോ വാങ്ങിയെന്നും അബുദാബിയിലെ പുതിയ ‘ലൂര്‍’ മ്യൂസിയത്തില്‍ എത്തുമെന്നും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആരാണ് ഇത്രയും വിലനല്‍കി ലേലത്തിന് എടുത്തതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

1505ലാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചത്. ‘സാല്‍വദര്‍ മുന്തി’ അഥവാ ‘ലോക രക്ഷകന്‍’ എന്നു പേരായ ഈ ചിത്രം ഡാവിഞ്ചിയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നാണ്. ‘മെയില്‍ മൊണാലിസ’ എന്നും വിളിപ്പേരുള്ള ചിത്രത്തിന് ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസായ ‘മൊണാലിസ’ എന്ന ചിത്രവുമായി അസാമാന്യ സാദൃശ്യമുണ്ട്. ശരിക്കും ക്രിസ്തുവിന്റെ ചിത്രമാണിത് എന്നതാണ് ഏറ്റവും കൗതുകകരം.

‘ലൂര്‍’ തന്നെയാണ് ചിത്രം മ്യൂസിയത്തിലേക്ക് എത്തും എന്ന കാര്യം ആദ്യം വെളിയില്‍ വിട്ടത്. എന്നാല്‍ ഇത് വാങ്ങിയത് മുഹമ്മദ് ബിന്‍ സല്‍മാനാണ് എന്ന കാര്യം പുറത്തുവന്നതോടെ ഇസ്ലാമിക ലോകം ഞെട്ടി. പ്രവാചക ചിത്രങ്ങള്‍ക്ക് മതത്താല്‍ത്തന്നെ വിലക്കുള്ള സമൂഹമാണ് സൗദിയിലേത് എന്നതുതന്നെയാണിതിന് കാരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top