മൂന്നാറിൽ കെട്ടിടങ്ങൾ വെച്ചതിന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ടെന്നു മന്ത്രി എംഎം മണി

മന്ത്രി എംഎം മണി

ദില്ലി: മൂന്നാറിൽ ആളുകൾ വന്നതിനും കെട്ടിടങ്ങൾ വെച്ചതിനും ഏറിയും കുറഞ്ഞും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ടെന്നു മന്ത്രി എംഎം മണി. കെെയേറ്റക്കാരെ തടയാൻ അന്ന് കഴിയാത്തതു കൊണ്ടല്ലേ ഇടതു സർക്കാർ പഴി കേൾക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം .

അൻപതും അറുപതും വര്‍ഷം ജീവിച്ചവരോട് എങ്ങനെ ഇറങ്ങാൻ പറയും. മൂന്നാറിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണെമെന്നും എംഎം മണി പറഞ്ഞു.  സിപിഐ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഐ വേറെ രാഷ്ട്രീയ പാർട്ടിയാണെന്നും വ്യത്യസ്ത നിലപാടുകൾ ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു .1971നു മുൻപ് വട്ടവടയിൽ പട്ടയം ഉണ്ടായിരുന്നില്ലെന്നു സബ് കളക്ടർ പറഞ്ഞത് ശരിയല്ലെന്നും മന്ത്രി എംഎം മണി പ്രതികരിച്ചു .

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top