കൊട്ടക്കാമ്പൂരിലെ പട്ടയം റദ്ദാക്കല്‍: ജില്ലാ കളക്ടര്‍ക്ക് ജോയ്‌സ് ജോര്‍ജ് അപ്പീല്‍ നല്‍കി

ജോയ്‌സ് ജോര്‍ജ്

ദേവികുളം : കൊട്ടക്കാമ്പൂരിലെ തന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത റവന്യൂവകുപ്പിന്റെ നടപടിക്കെതിരേ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്  ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ദേവികുളം സബ്കളക്ടറാണ് കൊട്ടക്കാമ്പൂരിലെ ജോയ്‌സ് ജോര്‍ജ് അടക്കമുള്ളവരുടെ പട്ടയം റദ്ദ് ചെയ്തത്. സബ് കളക്ടറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കളക്ടര്‍   ജി ആര്‍ ഗോകുലിന് എംപി അപ്പീല്‍ നല്‍കിയത്.

ഭൂമിയുടെ പട്ടയം റദ്ദാക്കിയ സബ് കളക്ടറുടെ നടപടി നിയമപരമായും സാങ്കേതികപരമായും നിലനിൽക്കുന്നതല്ലെന്ന് അപ്പീലിൽ ജോയ്‌സ് ജോര്‍ജ് പറയുന്നു. 1971ന് മുൻപ് ആർക്കും ഭുമി പതിച്ചു നൽകിയിട്ടില്ലെന്ന വാദം തെറ്റാണെന്നും എംപി അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിയമപരമായി കൈമാറ്റം ചെയ്യാന്‍ പാടില്ലാത്ത ഭൂമി ജോയ്‌സ് ജോജിന്റെ പിതാവ് തമിഴ് വംശജനോട് വാങ്ങുകയും പട്ടയം തരപ്പെടുത്തി മക്കളുടെ പേരില്‍ ഭാഗം വെച്ചുനല്‍കിയെന്നുമാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തത്.

എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത നടപടികളെ തുടര്‍ന്ന് സമാന സ്വഭാവത്തിലുള്ള,  റവന്യൂരേഖകളില്‍ വ്യക്തതയില്ലാത്ത ഭൂമി കൈവശം വച്ചിരിക്കുന്ന നിരവധി പ്രദേശവാസികളും ഭീതിയിലായിരുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പ്രത്യേകയോഗം വിളിക്കുകയും വിഷയം പരിശോധിക്കാന്‍ റവന്യൂ, വനം മന്ത്രിമാരുടെയും ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എംഎം മണിയുടെയും നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top