രാഹുല്‍ ഗാന്ധി വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ സന്ദര്‍ശനം നടത്തും

രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന  പടയൊരുക്കം പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തലസ്ഥാനത്തെത്തുമ്പോഴാണ് പ്രദേശത്തെ ദുരിതബാധിതരെ രാഹുല്‍ സന്ദര്‍ശിക്കുക.

ഈ മാസം പതിനാലിനാണ് പടയൊരുക്കത്തിന്റെ സമാപന സമ്മേളനം. നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു  സമാപന സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒാഖി ചുഴലിക്കാറ്റ്  സംസ്ഥാനത്ത് ശക്തമായതിനെ തുടര്‍ന്ന് സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top