രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്‍ ഓര്‍ക്കാപ്പുറത്ത് ബ്രേക്കിട്ടു; പിന്നെ നടന്നത് അകമ്പടി വാഹനങ്ങളുടെ കൂട്ടയിടി (വീഡിയോ)

ജയ്പൂര്‍: പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രി സഞ്ചരിച്ച കാര്‍ പെട്ടന്ന ബ്രേക്കിട്ടതോടെ അകമ്പടി വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സഞ്ചരിച്ച കാറാണ് ഓര്‍ക്കാപ്പുറത്ത് ബ്രേക്കിട്ട് അപകടം വരുത്തി വെച്ചത്. പൊതുപരിപാടിയില്‍ പങ്കെടുക്കാനായി രാജസ്ഥാനിലെ ജുന്‍ജുനുവിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രിയും പരിവാരങ്ങളും.

മധ്യത്തിലായി മുഖ്യമന്ത്രി സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. ഇതോടെ തൊട്ടു പിന്നിലുണ്ടായിരുന്നു അകമ്പടി വാഹനം മുഖ്യമന്ത്രിയുടെ കാറിന്റെ പിന്നിലിടിച്ചു. ശേഷം നിരനിരയായി പിന്നാലെയുണ്ടായിരുന്ന മുഴുവന്‍ വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നത് നാട്ടുകാരില്‍ ചിലര്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. കാര്‍ പെട്ടന്ന് ബ്രേക്കിട്ടതും തുടര്‍ന്നുണ്ടായ കൂട്ടയിടിയുമൊക്കെ ആളുകളില്‍ കൂട്ടച്ചിരി പടര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top