നിവിന്‍ പോളിയെ ദുല്‍ഖര്‍ സല്‍മാനെന്ന് സംബോധന ചെയ്ത് അവതാരക; പുഞ്ചിരിയോടെ നിവിന്‍; വീഡിയോ വൈറലാകുന്നു

പ്രേമത്തിന്റെ തമിഴ് പതിപ്പിനു ശേഷം തമിഴകത്തിന്റെയും പ്രിയ താരമാണ് നിവിന്‍ പോളി. യുവാക്കളുടെ ഇഷ്ട താരത്തെ അവതാരക പേര് മാറി സംബോധന ചെയ്തത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു.

പ്രമുഖ തമിഴ് ചാനലുമായുള്ള അഭിമുഖത്തില്‍ അവതാരക നിവിനെ പരിചയപ്പെടുത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. എന്നാല്‍ പേര് മാറി സംബോധന ചെയ്തിട്ടും നിവിന്‍ യാതൊരു ഭാവഭേദവുമില്ലാതെ പുഞ്ചിരിയോടെ ഇരിക്കുകയാണ്.

വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സാപ്പില്‍ തരംഗമായിരുന്നു. അവതാരകയ്ക്ക് പറ്റിയ അമളിയെന്നും നിവിന്‍ പോളി ചമ്മി നാശമായെന്നുമൊക്കെ ആളുകള്‍ കമന്റും ചെയ്തു. ഇതിനിടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിവിന്‍ പോളിയെ മനപ്പൂര്‍വ്വം അപമാനിച്ചുവെന്നുള്ള രീതിയില്‍ വാര്‍ത്തകളും വന്നു.

അതേസമയം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതൊന്നുമായിരുന്നില്ല. നിവിന്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ അവകാരക മനപ്പൂര്‍വ്വമായിരുന്നു പേര് മാറ്റി സംബോധന ചെയ്തത്. എന്നാല്‍ നിവിന്‍ യാതൊരു ഭാവഭേദവും കൂടാതെ പുഞ്ചിരിയോടെ തന്നെ ഇരിക്കുകയാണ് ചെയ്തത്.

മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഇറങ്ങിപ്പോയേനെ എന്നും നിവിന്‍ എത്ര എളിമയുള്ള വ്യക്തിയാണെന്ന് കാണിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അവതാരക വ്യക്തമാക്കുന്നുണ്ട്. നിവിന്‍ പ്രൈസ് ലെസ് റിയാക്ഷന്‍ എന്ന ടാഗ് ലൈനോടെ ട്രോള്‍ പേജുകളിലും വീഡിയോ തരംഗമാകുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top