ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കി യുഎസ്: എതിര്‍പ്പുമായി അറബ് ലോകം

വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കയുടെ തീരുമാനം മേഖലയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇസ്രയേല്‍, പലസ്തീന്‍ തര്‍ക്കത്തിന് ആക്കം കൂട്ടുന്നതുകൂടിയാണ് ട്രംപിന്റെ പുതിയ ഈ നീക്കം. മധ്യപൂര്‍വേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കും ട്രംപിന്റെ തീരുമാനം തടസ്സം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. ടെല്‍ അവീവിലുള്ള യുഎസ് എംബസി ജറുസലേമിലേക്കു മാറ്റിസ്ഥാപിക്കാനും ട്രംപ് ഉത്തരവിട്ടു. തീരുമാനത്തെ ഇസ്രായേല്‍ സ്വാഗതം ചെയ്തപ്പോള്‍ പാലസ്തീന്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അമേരിക്കയുടെ പ്രഖ്യാപനം ചരിത്ര പ്രാധാന്യമാണെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.

ട്രംപിന്റെ തീരുമാനം മേഖലയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെക്കുക. അറബ് ലോകത്തിന്റെയും മറ്റും പ്രതിഷേധം കണക്കിലെടുക്കാതെയാണ് ട്രംപ് തീരുമാനം കൈകൊണ്ടത്. മധ്യപൂര്‍വേഷ്യയില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതും ഇസ്രയേല്‍ പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുന്നതുമാണു യുഎസിന്റെ നയം മാറ്റം. ട്രംപിന്റേത് വീണ്ടുവിചാരമില്ലാത്ത തീരുമാനമാണെന്നായിരുന്നു അറബ് ലോകവും യുറോപ്യന്‍ യൂണിയനും വിഷയത്തില്‍ പ്രതികരിച്ചത്.  ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് നീക്കത്തെ ശക്തമായി അപലപിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top