കാഴ്ചയുടെ വിരുന്നിന് നാളെ തിരശീല ഉയരും; മാധവി മുഖര്‍ജിയും പ്രകാശ് രാജും മുഖ്യാതിഥികൾ

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീല ഉയരും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് മേള ആരംഭിക്കുക. 65 രാജ്യങ്ങളിൽ നിന്നുള്ള 190 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശനത്തിന് എത്തുന്നത്.

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയുന്നതോടെ നഗരം സിനിമാ ആസ്വാദകരെ കൊണ്ട് നിറയും ‘.ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ ചലച്ചിത്രോത്സവം നടത്തുന്നത്. ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചാകും മേളയുടെ തുടക്കവും.

ബംഗാളി നടി മാധവി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവരാണ് മേളയിലെ മുഖ്യാതിഥികൾ. 65 രാജ്യങ്ങളിൽ നിന്നുള്ള 190 ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. പാലസ്തീൻ ജനതയുടെ കഥ പറയുന്ന ദ ഇന്‍സള്‍ട്ട് ആണ് ഉദ്ഘാടന ചിത്രം.

വിവിധ അന്താരാഷ്ട്ര മേളകളുടെ ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ മാര്‍ക്കോ മുള്ളറാണ് ജൂറി ചെയര്‍മാന്‍. ജൂറിയിൽ മലയാള യാ യ ടിവി ചന്ദ്രന്റെ സാനിധ്യം ഏറെ സന്തോഷം പകരുന്നതാണെന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ റിപ്പോർട്ടറോട് പ്രതികരിച്ചു.

‍രണ്ട് മലയാള ചിത്രം ഉൾപ്പടെ 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നത്. വിവിധ തിയേറ്ററുകളിലായി 8848 സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി വിവിധ ശില്പശാലകളും പ്രഭാഷണ പരമ്പരകളും സംഘടിപ്പിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top