കടലാക്രമണത്തില്‍ കിടപ്പാടം നഷ്ടപെട്ട കാസര്‍ഗോഡ് ഉപ്പള മുസോടിയിലെ കുടുംബങ്ങള്‍ കഴിയുന്നത് വാടക വീടുകളില്‍

കാസര്‍ഗോഡ്: കടലാക്രമണത്തില്‍ കിടപ്പാടം നഷ്ടപെട്ട കാസര്‍ഗോഡ് ഉപ്പള മുസോടിയിലെ കുടുംബങ്ങള്‍ കഴിയുന്നത് വാടക വീടുകളില്‍. അധികൃതര്‍ വാടക നല്‍കാമെന്ന ഉറപ്പിന്‍മേല്‍ താമസം മാറിയ ഇവര്‍ക്ക് ഇതുവരെയായും തുക ലഭിച്ചിട്ടില്ല.

5000 രൂപ മുതല്‍ എണ്ണായിരം രൂപവരെ നല്‍കി വാടക വീടുകളില്‍ കഴിയുകയാണ് കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട ഉപ്പള മുസോടിയിലെ കുടുംബങ്ങള്‍. അഞ്ച് മാസം മുന്‍പ് കടല്‍ക്ഷോഭം ഉണ്ടായപ്പോള്‍ ഒന്‍പതു വീടുകളാണ് തിരയടിച്ചിലില്‍ തകര്‍ന്നത്. വില്ലേജ് അധികൃതരുടെയും സ്ഥലം എംഎല്‍എയുടെയും നിര്‍ദേശത്തേ തുടര്‍ന്നാണ് ഇവര്‍ വാടക വീടുകളിലേക്ക് മാറിയത്.

മാസവാടക ഇനത്തില്‍ വരുന്ന തുക അധികൃതര്‍ നല്‍കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍ ഒരു മാസത്തെ വാടക പോലും ഇതുവരെയും ലഭിച്ചിട്ടിച്ചില്ല. വീടുകള്‍ തകര്‍ന്നപ്പോള്‍ ഇവിടെ നിന്നും മാറ്റിയ വീട്ടുപകരണങ്ങള്‍ അടക്കമുള്ളവ മുസോടി എല്‍പി സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്തെ പത്ത് വീടുകള്‍ കൂടി ഏത് സമയത്തും കടലെടുക്കാവുന്ന അവസ്ഥയിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top