എഴുപതു ബാച്ചുകളുടെ വിവരങ്ങളുമായി വെബ്‌സൈറ്റ് നിര്‍മ്മിച്ച് കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂള്‍

വെബ്സൈറ്റ് പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: എഴുപതു ബാച്ചുകളുടെ വിവരങ്ങളുമായി ഒരു വിദ്യാലയത്തിന്റെ വെബ്സൈറ്റ്. കോഴിക്കോട് സെന്റ് ജോസഫ് ബോയിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. സ്വാതന്ത്ര്യത്തിന് ശേഷം സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെയും അവരെ പഠിപ്പിച്ച അധ്യാപകരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ സെന്റ് ജോസഫ് സ്‌കൂള്‍  റെക്കോഡ് പ്രവര്‍ത്തനം തന്നെയാണ് നടത്തിയിരിക്കുന്നത്. സ്‌കൂളിന്റെ 225 -ാംവാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാലയത്തില്‍ പഠിച്ചവരും പഠിപ്പിച്ചവരുമായ എല്ലാവരെയും ഒരു ഫ്ളാറ്റ് ഫോമില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top