ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും വരുന്നു; ഒപ്പം സൂപ്പര്‍ നായകന്‍ ധോണിയും

ചെന്നൈ ടീം രൂപീകരണ വേളയില്‍ ടീം ജഴ്‌സിയുമായി ക്യാപ്റ്റന്‍ എംഎസ് ധോണി. ഗ്ലെന്‍ മക്ഗ്രാത്ത് സമീപം

മുംബൈ: കഴിഞ്ഞ രണ്ട് സീസണുകളിലെ വിലക്കിന് ശേഷം ഐപിഎല്‍ ക്രിക്കറ്റ് ലീഗില്‍ തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍ തിരിച്ചെത്തിക്കാന്‍ വഴി തെളിയുന്നു. കോഴ വിവാദത്തെ തുടര്‍ന്നാണ് ചൈന്നൈ സൂപ്പര്‍ കിംഗ്‌സിന് ഐപിഎല്ലില്‍ വിലക്ക് വന്നത്. ചെന്നൈ ടീമിനൊപ്പം കോഴ ആരോപണത്തില്‍പ്പെട്ട രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് വന്നിരുന്നു. ഈ സീസണ്‍ മുതല്‍ ഇരു ടീമുകള്‍ക്കും വീണ്ടും അനുമതി നല്‍കിയിട്ടുണ്ട്.

ടീം രൂപീകരിക്കപ്പെട്ടതു മുതല്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ധോണിയായിരുന്ന ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ ടീമിന് വിലക്ക് വന്നതോടെ ധോണി, പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ് കളിക്കുന്നത്.

ഫ്രാഞ്ചൈസി നിയമത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബിസിസിഐ)ന്റെ ഗവേണിംഗ് കൗണ്‍സില്‍ വരുത്തിയ പരിഷ്‌കാരമാണ് ചെന്നൈ ടീമിന് ഇഷ്ടനായകനെ സ്വന്തമാക്കാന്‍ വഴി തെളിച്ചത്. ഫ്രാഞ്ചൈസികൾക്ക് അഞ്ച് താരങ്ങളെ വീതം നിനിർത്താനാണ് ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ മൂന്ന് ഇന്ത്യൻ താരങ്ങളും രണ്ടു വിദേശ താരങ്ങളും ഉൾപ്പെടണം. താരലേലത്തിന് മുൻപോ, താരലേലത്തിൽ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ചോ ടീമുകള്‍ക്ക് കളിക്കാരെ നിലനിർത്താമെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top