ആരാധ്യയെ ട്രോളി; യുവതിക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍

ആരാധ്യക്കൊപ്പം അഭിഷേകും ഐശ്വര്യയും

മുംബൈ: ട്വിറ്ററിലൂടെ മകള്‍ ആരാധ്യയെ ട്രോളിയ യുവതിക്കെതിരെ ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍. ഷിര്‍ജഹാന്‍ എന്ന യുവതിയാണ് ട്വിറ്ററിലൂടെ ഭാര്യ ഐശ്വര്യയെയും മകള്‍ ആരാധ്യയെയും കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചത്. സാധാരണ ഗതിയില്‍ ട്വിറ്ററില്‍ വരുന്ന അനാവശ്യ മെസ്സേജുകള്‍ക്ക് അഭിഷേക് മറുപടി നല്‍കാറില്ല. എന്നാല്‍ മകളെക്കുറിച്ചു പോലും മോശം മെസ്സേജുകള്‍ വന്നപ്പോള്‍ അഭിഷേക് നോക്കിനിന്നില്ല. നല്ല മറുപടി തന്നെ തിരിച്ചും കൊടുത്തു.

മകള്‍ ജനിച്ചതിനു ശേഷം ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ പൊതു ചടങ്ങുകളിലും ആരാധ്യയും കൂടെ ഉണ്ടാകാറുണ്ട്. ഇതിനെതിരെയാണ് ഷിര്‍ജഹാന്‍ മോശം മെസ്സേജ് അയച്ചത്. അഹങ്കാരിയായ അമ്മയ്‌ക്കൊപ്പമാണല്ലോ നിങ്ങളുടെ മകള്‍ എപ്പോഴും. അവള്‍ക്ക് സ്‌കൂളിലൊന്നും പോകാറില്ലെ. അമ്മയ്‌ക്കൊപ്പം കറങ്ങി നടക്കാന്‍ ഇഷ്ടം പോലെ അവധി കൊടുക്കുന്ന സ്‌കൂളിലാണോ മകള്‍ പഠിക്കുന്നത് എന്നുമാണ് യുവതി അഭിഷേകിനോട് ചോദിച്ചത്.

മെസ്സേജ് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ അഭിഷേകും മറുപടി കൊടുത്തു. മാഡം, സാധാരണയായി എല്ലാ സ്‌കൂളുകള്‍ക്കും ആഴ്ചയുടെ അവസാനം അവധിയായിരിക്കും. അവധി ദിനത്തിലാണ് തന്റെ മകള്‍ യാത്ര പോകുന്നത്. നിങ്ങള്‍ മെസ്സേജിലെ അക്ഷര തെറ്റുകള്‍ പരിഗണിക്കുന്നത് നല്ലതായിക്കും എന്നുമായിരുന്നു അഭിഷേകിന്റെ മറുപടി.

ചുട്ട മറുപടി ലഭിച്ചിട്ടും ഷിര്‍ജഹാന്‍ മെസ്സേജ് അയക്കുന്നത് നിര്‍ത്താന്‍ തയ്യാറിയില്ല. എന്തുകൊണ്ടാണ് മറ്റു കുട്ടികളെപ്പോലുള്ള ഒരു ബാല്യകാലം ആരാധ്യയ്ക്ക് നല്‍കാത്തത്. ബുദ്ധിയേക്കാള്‍ എന്തിനാണ് നിങ്ങള്‍ സൗന്ദര്യത്തിന് പ്രധാന്യം നല്‍കുന്നത്. ഐശ്വര്യയുടെ കൈയ്യില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ക്കു പകരം അവളുടെ സാധാരണ ചിത്രങ്ങള്‍ പങ്കുവെച്ചൂടെ എന്നും അഭിഷേകിനോട് യുവതി ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top