ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്; രണ്ട് പേര്‍ അറസ്റ്റില്‍

തെരേസ മേ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സ്‌കൈ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരേസ മേയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ഡൗണിംഗ് സ്ട്രീറ്റില്‍ വെച്ച് ചാവേര്‍ ആക്രമണം നടത്തി പ്രധാനമന്ത്രിയെ വധിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ കുറച്ചുനാളുകളായി നടത്തിവന്ന പരിശോധനയില്‍ ഇവരെ കുടുക്കുകയായിരുന്നു. ഇസ്ലാമിക തീവ്രവാദികളാണ് അറസ്റ്റിലായതെന്നാണ് സൂചന.

ലണ്ടന്‍ സ്വദേശികളായ നയാമൂര്‍ സക്കറിയ റഹ്മാന്‍(20), മുഹമ്മദ് അഖീബ് ഇമ്രാന്‍(21) എന്നിവരെ കഴിഞ്ഞ 28നാണ് പൊലീസ് പിടികൂടുന്നത്. ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒമ്പത് തവണയാണ് ഇത്തരത്തില്‍ വധശ്രമം നടന്നതെന്ന് പ്രധാനമന്ത്രിയുടെ വാക്താവ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top