special page

ഒഴിവാക്കാന്‍ ശ്രമിച്ച കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; യുവതിക്ക് വധശിക്ഷ

പ്രതീകാത്മക ചിത്രം

ലഹോര്‍: കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരിക്ക് പാക് തീവ്രവാദവിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് മുള്‍ട്ടാന്‍ സ്വദേശി ഷമീറയെ പ്രകോപിപ്പിച്ചത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. കാമുകനായ സദാഖത് അലി (23) യെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷം ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഷമീറ കോടതിയില്‍ കുറ്റം സമ്മതിച്ചു. കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് യുവതി കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

“അയാള്‍ എന്നെ ഒഴിവാക്കുകയും മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എനിക്ക് അവഗണന സഹിക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ടാണ് ആസിഡ് ഒഴിക്കേണ്ടി വന്നത്. എന്നാല്‍ കൊലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. അയാള്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തടയുക മാത്രമായിരുന്നു ലക്ഷ്യം.” ഷമീറ മൊഴി നല്‍കി.

ആസിഡ് ആക്രമണത്തില്‍ രാജ്യത്ത് ഒരു വനിതയ്ക്ക് വധശിക്ഷ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അബ്ദുള്ള മാലിക് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top