ഞാന്‍ നഖത് ഖാനാണ്; മതത്തിന്റെ പേരില്‍ കളിയാക്കിയവര്‍ക്ക് ചുട്ട മറുപടി കൊടുത്ത് ഖുശ്ബു

ഖുശ്ബു

ചെന്നൈ: തന്റെ മതം പറഞ്ഞ് കളിയാക്കുകയും അതിന്റെ പേരില്‍ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ക്ക് ചുട്ട മറുപടിയുമായി സിനിമാ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബു രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ കുറച്ചുനാളുകളായി മതത്തിന്റെ പേരു പറഞ്ഞ് കളിയാക്കിക്കൊണ്ടുള്ള നിരവധി ട്രോളുകളും ട്വീറ്റുകളുമായിരുന്നു ഖുശ്ബുവിനെതിരെ വന്നത്. മതത്തിന്റെ പേരു പറഞ്ഞ് തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ട്വിറ്ററിലൂടെയാണ് താരം മറുപടി കൊടുത്തിരിക്കുന്നത്.

ഖുശ്ബുവിന്റെ ആദ്യ പേര് നഖത് ഖാന്‍ എന്നാണെന്നും എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ ആ പേര് മറച്ചുവെച്ച് എന്നുമാണ് ട്രോളുകളിലും ട്വീറ്റുകളിലും ഖുശ്ബുവിനെ വിമര്‍ശിക്കുന്നത്. മുസ്‌ലിമായതിന്റെ പേരില്‍ വര്‍ഷങ്ങളായി തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമാണ് ഖുശ്ബു ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

47 വര്‍ഷം എടുത്താണ് ചില ആളുകള്‍ എന്റെ പേര് ഖുശ്ബു എന്നല്ല നഖത് ഖാന്‍ എന്നാണെന്ന് കണ്ടെത്തിയത്. ഞാന്‍ ഖാനാണ്. എന്റെ അച്ഛനും അമ്മയും എനിക്കിട്ട പേരാണത്. വിഡ്ഢികളെ നിങ്ങള്‍ ഇപ്പേഴും നാല്‍പ്പത്തിയേഴ് വര്‍ഷം പിറകിലാണ് ഉള്ളതെന്നും ഖുശ്ബു പറഞ്ഞു.

മുംബൈയിലാണ് ഖുശ്ബു ജനിച്ചത്. ആദ്യ പേര് നഖത് ഖാന്‍ എന്നായിരുന്നു. സിനിമകളില്‍ എത്തിയതോടെയാണ് ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. ആരാധകര്‍ക്കും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും ഖുശ്ബു മുസ്‌ലിമാണ് എന്ന് പണ്ടുതൊട്ടേ അറിയുന്ന കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ടു തന്നെയാണ് അവര്‍ക്കായി ക്ഷേത്രം പോലും ആരാധകര്‍ പണിയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top