കലാകാരനെ അംഗീകരിക്കില്ലേ..? പൊലീസ് സ്‌റ്റേഷനകത്തുവെച്ച് നൃത്തം ചെയ്ത എഎസ്‌ഐക്കെതിരെ അന്വേഷണം (വീഡിയോ)

ഹിന്ദി ഗാനത്തിന് ചുവടുവെയ്ക്കുന്ന എഎസ്‌ഐ

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പൊലീസ് സ്റ്റേഷനകത്ത് വെച്ച് നൃത്തം ചെയ്ത എഎസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഔദ്യോഗിക വേഷത്തില്‍ ബോളിവുഡ് ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടിക്ക് മുതിര്‍ന്നത്.

ഹിരാപൂര്‍ എഎസ്‌ഐ കൃഷ്ണസദന്‍ മൊണ്ടാലാണ് സ്റ്റേഷനകത്ത് ഹിന്ദി ഗാനത്തിന് ചുവടുവെച്ചത്. വീഡിയോ പകര്‍ത്തിയ പൊലീസുകാരനും അന്വേഷണം നേരിടേണ്ടി വരും. പൊതുസമൂഹത്തിന്റെ മുന്നില്‍ പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന നടപടിയാണ് എഎസ്‌ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് മേലുദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ ലക്ഷ്മി നാരായണ്‍ മീനയും വ്യക്തമാക്കി.

Cop dances to peppy Bollywood number inside police station

Cop dances to peppy Bollywood number inside police station

Posted by The Times of India on 3 डिसेंबर 2017

ചിത്തരഞ്ജന്‍ സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം സന്തോഷം പങ്കിടുന്നതിനിടെയാണ് ഹിന്ദി ഗാനത്തിന് ഉദ്യോഗസ്ഥന്‍ ചുവടുവെച്ചത്. സഹപ്രവര്‍ത്തകര്‍ കൈയ്യടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ നൃത്തം ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥന്‍ യൂണിഫോമിലാണെന്നതും സര്‍വ്വീസ് ആയുധം കൈയ്യില്‍ വെച്ചതും അച്ചടക്ക നടപടിയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.

DONT MISS