ട്രെയിലര്‍ എത്തി; പെണ്‍കരുത്തുമായി ”അരുവി” ഡിസംബര്‍ 15ന് തിയേറ്ററുകളില്‍

അരുവി ചിത്രത്തില്‍ നിന്ന്
നവാഗതനായ അരുണ്‍ പ്രഭു പുരുഷോത്തമന് രചനയും സംവിധാവനും നിര്‍വ്വഹിച്ച തമിഴ് ചിത്രം ”അരുവി”യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.
നിരവധി പുതുമുഖങ്ങളാണ് അരുവിയില്‍ അണിനിരക്കുന്നത്. അതിഥി ബാലന്, ലക്ഷ്മി ഗോപാലസ്വാമി, ശ്വേത ശേഖര്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷം കൈകാര്യം ചെയ്യുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനമാണ് അതിഥി കാഴ്ച്ചവെച്ചത്. 2015ല്‍ ഓഡിഷന് നടത്തിയാണ് അഭിനേതാക്കളെ തെരഞ്ഞെടുത്ത്.

144 സെക്കന്റ് ദൈര്‍ഘ്യമുള്ള അരുവിയുടെ ട്രെയിലര്‍, ടീസറിന്റെ തുടര്‍ച്ച തന്നെയാണ്. കച്ചവട ചേരുവകള്‍ മാറ്റി നിര്‍ത്തി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ചിത്രമായിരിക്കും അരുവിയെന്നാണ് ലഭിക്കുന്ന സൂചന. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രകാശ് ബാബുവും, എസ്ആര്‍ പ്രഭുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈ മാസം 15ന് തിയേറ്ററുകളിലെത്തും.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക