മൈക്കല്‍ ഫ്ലിന്നിന്റെ റഷ്യന്‍ ബന്ധം; പിന്തുണയുമായി ട്രംപ്

മൈക്കല്‍ ഫ്‌ലിന്നും ഡോണാള്‍ഡ് ട്രംപും

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന കുറ്റസമ്മതം നടത്തിയ മുന്‍ സുരക്ഷാ ഉപദേഷ്ടാവായ മൈക്കല്‍ ഫ്ലിന്നിന് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്.

മൈക്കില്‍ ഫ്ലിന്നിന്റെ നടപടി നിയമപരമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. വിഷയത്തില്‍ ഒന്നു മറയ്ക്കാന്‍ ഇല്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. റോബര്‍ട്ട് മുള്ളറിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കാമെന്ന് മൈക്കല്‍ ഫ്ലിന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഡോണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

ജനറലല്‍ ഫ്ലിന്‍ എഫ്ബിഐയോട് കള്ളം പറഞ്ഞുെവെന്ന് മനസിലാക്കിയതിനാലാണ് പുറത്താക്കിയതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ട്രംപിന്റെ സ്ഥാരോഹണത്തിന് തൊട്ടു മുന്‍പ് ഫ്ലിന്‍ അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയത് തന്റെ അറിവോടെയല്ല എന്നാണ് മുമ്പ് ട്രംപ് പറഞ്ഞത്.

ഫ്ലിന്നിനെതിരായ അന്വേഷണം അവസാനിപ്പാക്കാന്‍ ട്രംപ് അന്നത്തെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്ക് സമ്മര്‍ദ്ദം ചെലുത്തിയത് പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ ട്രംപിന് വിനയാകും. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച ഫ്ലിന്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്ന് ഫ്ലിന്‍ ഏറ്റുപറഞ്ഞു. അതിനിടെ ഒരു ഉന്നതന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച എന്ന ഫ്ലിന്നിന്റെ മൊഴി ട്രംപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top