ആറുവയസുകാരന്‍ ക്ലാസിലിരുന്ന് നിരന്തരം അള്ളാ എന്ന് ഉരുവിട്ടു; തീവ്രവാദിയെന്ന് പറഞ്ഞ് അധ്യാപിക പൊലീസിനെ വിളിച്ചു

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: ഡൗണ്‍ സിന്‍ട്രം ബാധിച്ച് അറുവയസുകാരന്‍ നിരന്തരം അള്ളാ എന്ന് വിളിക്കുന്നതില്‍ സംശയം തോന്നിയ അധ്യാപിക സ്‌കൂളിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി. അമേക്കയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസ് റൂമില്‍ ഇരുന്ന മുഹമ്മദ് സുലൈമാന്‍ എന്ന കുട്ടി നിരന്തരം അള്ളാ എന്നു വിളിക്കുന്നതു കേട്ടപ്പോള്‍ അധ്യാപികക്ക് കുട്ടി തീവ്രവാദിയാണോ എന്ന പേടിയാണ് ഉണ്ടായത്.

കുട്ടിയെ എന്നും പഠിപ്പിക്കാറുണ്ടായിരുന്ന അധ്യാപിക  സ്‌കൂളില്‍ നിന്ന് പോയതിനെ തുടര്‍ന്ന് എത്തിയ പുതിയ അധ്യാപികയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. എന്നാല്‍ അധ്യാപികയുടെ ഭാഗത്തു നിന്നുമുണ്ടായ പ്രവൃത്തിക്കെതിരെ മുഹമ്മദിന്റെ പിതാവ് രംഗത്തെത്തി.

മുഹമ്മദിന് ജനിക്കുമ്പേള്‍ തൊട്ട് ഡൗണ്‍ സിന്‍ട്രം ഉള്ളതായും ഇതുമൂലം ചില മാനസിക അസ്വസ്ഥതകള്‍ ഉള്ളതായും കുട്ടിയുടെ പിതാവ് പറഞ്ഞു. കൂടാതെ കുട്ടിക്ക് ഇതുമൂലം സംസാരിക്കാനും സാധിക്കില്ല. സംസാരിക്കാന്‍ സാധിക്കാത്ത എന്റെ മകന്‍ അള്ളാ എന്ന് ഉരുവിട്ടു എന്ന് കള്ളം പറയുകയാണ് . കുട്ടി തീവ്രവാദിയാണെന്ന് പറയുന്നത്   ശുദ്ധ അസംബന്ധമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top