ഇന്‍ഫോസിസില്‍ വിശാല്‍ സിക്കയുടെ പിന്‍ഗാമി സലില്‍ എസ് പരേഖ് ; ജനുവരി ആദ്യം സ്ഥാനമേല്‍ക്കും

സലില്‍ എസ് പരേഖ്

ബംഗളുരു: ഈ വര്‍ഷം ഓഗസ്റ്റില്‍ സ്ഥാനമൊഴിഞ്ഞ വിശാല്‍ സിക്കയുടെ പിന്‍ഗാമിയായി സലില്‍ എസ് പരേഖിനെ  ഇന്‍ഫോസിസ്‌ തെരഞ്ഞെടുത്തു. ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കാംപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായിരുന്നു സലില്‍.  2018 ജനുവരി രണ്ടിന് അദ്ദേഹം ഇന്‍ഫോസിസിന്റെ സിഇഓയും മാനേജിംഗ് ഡയറക്ടറായും ചുതലയേല്‍ക്കും.

കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര ബിരുദം നേടിയുള്ള സലിൽ പരേഖ്, ബോംബെ ഐഐടിയില്‍നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗിലും ബിരുദം നേടിയിട്ടുണ്ട്.  ഐടി മേഖയില്‍ ആഗോള തലത്തില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് പരേഖ്.

വിശാല്‍ സിക്ക സിഇഒ സ്ഥാനം രാജിവച്ചതിനെ തുടർന്ന് യുബി. പ്രവീൺ റാവുവിനാ‍യിരുന്നു സിഇഒയുടെ താൽക്കാലിക ചുമതല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top