നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 75 ആം നിലയില്‍ കയറി സെല്‍ഫി എടുത്തു; മുംബൈ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു

പ്രണാല്‍ ചവാന്‍

മുംബൈ: സമൂഹ്യ മാധ്യമത്തില്‍ തിളങ്ങാനായി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 75 ആം നിലയില്‍ കയറി ഫോട്ടോ എടുത്തതിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പ്രണാല്‍ ചവാന്‍. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത കെട്ടിടത്തിലേക്ക് ചുമരിലൂടെയും മറ്റും വലിഞ്ഞ് കയറിയതാണ് പ്രശ്‌നമായത്.

സാഹസിക പ്രകടനത്തിലൂടെ കെട്ടിടത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയ പ്രണാല്‍ സെല്‍ഫി എടുക്കയും ഉടന്‍ തന്നെ അത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫോട്ടോ പെട്ടെന്നു തന്നെ വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും  തരംഗമായി.

പ്രണാല്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വീഡിയോയും പൊലീസിന്റെ ശ്രദ്ധയില്‍പെടുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത ഉടനെ തന്നെ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രണാല്‍ ഫോട്ടോയും വീഡിയോയുമെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. വീഡിയോ കണ്ട് മറ്റുള്ളവരും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യാതിരിക്കാനാണ് പൊലീസ് അവ ഡിലീറ്റ് ചെയ്യിപ്പിച്ചത്.

സിനിമകളിലെ നായകന്മാര്‍ കൂറ്റന്‍ കെട്ടിടങ്ങളുടെ മുകളിലേക്ക് സാഹസികമായി കയറുന്നത് കണ്ട് അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പ്രണാല്‍ ഇത്തരത്തില്‍ സാഹസികമായി കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്നത് ശീലമാക്കിയത്. പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും തന്റെ സാഹസിക പ്രകടനങ്ങള്‍ നിര്‍ത്താന്‍ തയ്യാറല്ലെന്നാണ് പ്രണാല്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top